GulfU A E

യുഎഇയിലെ ന റുക്കെടുപ്പുകളിൽ വീണ്ടുംഇന്ത്യൻ ഭാഗ്യം.

ദുബായ് • യുഎഇയിലെ നറുക്കെടുപ്പുകളിൽ വീണ്ടുംഇന്ത്യൻ ഭാഗ്യം.

ഇന്നലെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയംമില്യനയർ നറുക്കെടുപ്പിൽ അബുദാബിയിൽ താമസിക്കുന്ന ഡൽഹി സ്വദേശി സുനിൽ നയ്യാർക്ക് 8 കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു.ഇദ്ദേഹം ഓൺലൈനായിയെടുത്ത 0971 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

കഴിഞ്ഞ 39 വർഷമായി അബുദാബിയിൽ താമസിക്കുന്നു സുനിൽ 15 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്നു. ഒരു ഇൻഷുറൻസ് കമ്പനിയിൽ സീനിയർ കൺസൾട്ടൻറായി ജോലി ചെയ്യുന്നു.

ഏറെ കാലമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ടെന്നും ഒരു ദിവസം വിജയിക്കുമെന്ന പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെട്ടിട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ യുകെയിൽ എയ്റോസ്പേസ് പഠിക്കുന്ന ഏക മകൻറെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കും. 199 ൽ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൻറെ തുടക്കം മുതൽ ഇതുവരെ 10 ലക്ഷം ഡോളർ നേടിയ 225-ാ മത്തെ ഇന്ത്യൻ പൗരനാണ് സുനിൽ. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ ടിക്കറ്റ് വാങ്ങുന്നവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യക്കാരാണ്.

STORY HIGHLIGHTS:Again Indian luck in UAE draws.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker