Traval

കുറഞ്ഞ നിരക്കില്‍ മലേഷ്യയിലേക്ക് പറക്കാം.

കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് നടത്തുന്ന എയര്‍ഏഷ്യ മലേഷ്യയിലെ ക്വലാലംപൂരില്‍ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പറക്കാന്‍ കുറഞ്ഞ നിരക്ക് അവതരിപ്പിച്ചു.

249 മലേഷ്യന്‍ കറന്‍സി റിങ്ഗിറ്റ് (4,325 രൂപ) നിരക്കിലാണ് ഒരു ദിശയിലേക്കുള്ള യാത്ര നടത്താന്‍ സാധിക്കുന്നത്.കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ മാര്‍ച്ച് 10 വരെ ബുക്കിംഗ് നടത്താം.

യാത്ര ചെയ്യേണ്ടത് 2024 നവംബര്‍ 30ന് മുമ്പായിരിക്കണം. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാര്‍ക്ക് ഏപ്രില്‍ 21 മുതല്‍ 2025 മാര്‍ച്ച് 19ന് ഉള്ളില്‍ യാത്ര നടത്തിയിരിക്കണം.

. എയര്‍പോര്‍ട്ട് നികുതി, ഇന്ധന സര്‍ചാര്‍ജ്, മറ്റു ചെലവുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.കൊല്‍ക്കത്ത, തിരുച്ചിറപ്പള്ളി, ഹൈദരബാദ്, ചെന്നൈ, ബംഗളൂരു, വിശാഖപട്ടണം, അഹമ്മദാബാദ്, ജയ്പൂര്‍, അമൃത്സര്‍ തുടങ്ങിയ നഗരങ്ങളിലേക്കും ക്വലാലംപൂരില്‍ നിന്ന്  കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം.

വീസയില്ലാതെ മലേഷ്യയിലേക്ക് യാത്ര അനുമതി നല്‍കിയതോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് മലേഷ്യയിലേക്ക് പറക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചു.ഇപ്പോള്‍ എക്‌സ്പ്രസ് ബോര്‍ഡിംഗ്, ടിക്കറ്റ് കൈമാറ്റം, 20 കിലോ ബാഗേജ് അലവന്‍സ്, പരിധിയില്ലാതെ ഫ്ളൈറ്റ് മാറ്റങ്ങള്‍ തുടങ്ങിയ സവിശേഷതകളോടെ എയര്‍ഏഷ്യ ബിസിനസ് യാത്രക്കാര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

STORY HIGHLIGHTS:Cheap flights to Malaysia

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker