Entertainment

ബസൂക്ക’യുടെ പുതിയ പോസ്റ്റര്‍ എത്തി.

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ പുതിയ പോസ്റ്റര്‍ എത്തി.

സിനിമയിലെ ഗൗതം മേനോന്റെ കഥാപാത്രത്തിന്റെ ലുക്ക് ആണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. ബെഞ്ചമിന്‍ ജോഷ്വ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഗൗതം മേനോന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു പോസ്റ്റര്‍ റിലീസ്.

അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിനു ശേഷം തിയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍  ജിനു.വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് എന്നിവരാണ് ബസൂക്ക നിര്‍മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ പ്രധാന ഭാഗങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.

ഗൗതം വാസുദേവ മേനോന്‍ പങ്കെടുക്കുന്ന രംഗങ്ങളാണ് ഇനി ചിത്രീകരിക്കുവാനുള്ളത്. പൂര്‍ണമായും മൈന്‍ഡ് ഗെയിം ത്രില്ലര്‍ ജോണറിലാണ് ഈ സിനിമയുടെ അവതരണം. കഥയിലും അവതരണത്തിലും തുടക്കം മുതല്‍ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന, അപ്രതീക്ഷിത വഴിത്തിരിവുകള്‍ സമ്മാനിച്ചു കൊണ്ടാകും കഥാവികസനം. സിദ്ധാര്‍ഥ് ഭരതന്‍, ഷൈന്‍ ടോം ചാക്കോ, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍ (ബിഗ് ബി ഫെയിം), സ്ഫടികം ജോര്‍ജ്, ദിവാ പിള്ള, ഐശ്യര്യാ മേനോന്‍ എന്നിവരും പ്രധാന താരങ്ങളാണ്.

STORY HIGHLIGHTS:The new poster of Bazooka is here.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker