Businesssharemarket

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മുൻ സിഇഒയ്ക്ക് പിഴ

ഡൽഹി:നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ തലപ്പത്തിരുന്ന സമയത്ത് സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നതിന് മുൻ സിഇഓ ചിത്ര രാമകൃഷ്ണൻ 25 ലക്ഷം രൂപ പിഴയൊടുക്കാൻ സുപ്രിം കോടതി നിർദേശിച്ചു.

അഞ്ചു കോടി രൂപയായിരുന്നു ഈ കേസില്‍ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്‌എടി) നേരത്തെ ഇവർക്ക് പിഴ വിധിച്ചത്. അതിനെതിരെ കേസിനുപോയി പിഴ തുക സുപ്രീം കോടതി കുറച്ചതാണ്. കേസ് വീണ്ടും മാർച്ചിലേക്ക് വാദം കേള്‍ക്കാൻ മാറ്റിവച്ചിട്ടുണ്ട്.

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ശിക്ഷ ഭാഗികമായി ശരിവച്ച സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ മുൻ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്‌ഇ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ചിത്ര രാമകൃഷ്ണ നല്‍കിയ ഹർജിയിലാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചത്.

എസ്‌എടി ഉത്തരവ് സ്‌റ്റേ ചെയ്യുന്നതിനായി 25 ലക്ഷം രൂപ പിഴയുടെ പകുതി കെട്ടിവയ്ക്കാൻ കോടതി ചിത്ര രാമകൃഷ്ണയോട് നിർദ്ദേശിച്ചു. കേസ് മാർച്ചില്‍ വീണ്ടും പരിഗണിച്ചേക്കും. വിവിധ കേസുകളാണ് ഇവർക്കെതിരെ നിലവിലുള്ളത്.

വേഗത്തിലുള്ള കണക്റ്റിവിറ്റി ലഭിക്കാൻ ചില ബ്രോക്കർമാർ എക്സ്ചേഞ്ചിന്റെ ഇന്റർനെറ്റ് കണക്ഷൻ ദുരുപയോഗം ചെയ്‌തെന്ന് ആരോപണം വന്ന ‘ഡാർക്ക് ഫൈബർ’ കേസില്‍ എൻഎസ്‌ഇ മുൻ ടോപ്പ് എക്‌സിക്യൂട്ടീവുമാരായ ചിത്ര രാമകൃഷ്ണ, ആനന്ദ് സുബ്രഹ്മണ്യൻ എന്നിവർക്കെതിരെ നിലവില്‍ പല അന്വേഷണങ്ങളും നടക്കുന്നുണ്ട്.

STORY HIGHLIGHTS:Former CEO of National Stock Exchange fined

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker