Businesssharemarket

ദുബായ് ആസ്ഥാനമായ പാര്‍ക്കിൻ ഓഹരി വിപണിയിലേക്ക്

ദുബൈ:ദുബായ് ആസ്ഥാനമായ പാർക്കിങ് സ്‌പേസ് ഓപ്പറേറ്റർ പാർക്കിനില്‍ നിന്നായിരിക്കും 2024 ലെ യുഎഇയുടെ ആദ്യ ഐപിഒ (പ്രാഥമിക ഓഹരി വില്‍പന) വിപണിയിലെത്തുക.

സബ്‌സ്‌ക്രിപ്‌ഷനുകള്‍ മാർച്ച്‌ 5 മുതല്‍ മാർച്ച്‌ 12 വരെയാണ് തീരുമാനിച്ചിരിക്കുന്നത്.

പാർക്കിൻ ഓഹരി വിപണിയിലേക്ക് ചുവടു വയ്ക്കുന്നത് റീട്ടെയില്‍ നിക്ഷേപകർക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സാലിക്കിനും ദുബായ് ടാക്‌സി കമ്ബനിക്കും ശേഷം ആർടിഎയില്‍ (റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ) നിന്നും ലിസിറ്റിങ് നടത്തുന്ന സ്ഥാപനമാണ് പാർക്കിൻ.

റീട്ടെയില്‍ നിക്ഷേപകർക്കായി 10 ശതമാനം ഓഹരിയാണ് വില്‍ക്കുക. 5,000 ദിർഹമാണ് ഒരു ലോട്ടിനുള്ള വില. ദുബായിലെ ഓണ്‍-സ്ട്രീറ്റ് പെയ്ഡ് പാർക്കിങ് സ്ഥലങ്ങളില്‍ 90 ശതമാനത്തിലധികം പാർക്കിനിന് കീഴിലാണ്.

കൂടാതെ എല്ലാ പൊതു ഓണ്‍-സ്ട്രീറ്റ് പാർക്കിങ്ങും ഓഫ്-സ്ട്രീറ്റ് പാർക്കിങ്ങും പ്രവർത്തിപ്പിക്കാനുള്ള പ്രത്യേക അവകാശവും കമ്ബനിക്കുണ്ട്. കഴിഞ്ഞ വർഷം 779.4 ദശലക്ഷം ദിർഹമായിരുന്നു വരുമാനം.

നഗരത്തിലെ 85 ലൊക്കേഷനുകളിലായി 175,000 പാർക്കിങ് സ്ഥലങ്ങളും ഒൻപത് എംഎസ്‌സിപികളില്‍ (മള്‍ട്ടി-സ്റ്റോറി കാർ പാർക്കുകള്‍) 4,000ത്തോളം സ്ഥലങ്ങളും ഡവലപ്പർമാരുടെ ഉടമസ്ഥതയിലുള്ള ഏഴ് സ്ഥലങ്ങളിലായി ഏകദേശം 18,000 ഇടങ്ങളിലും പാർക്കിൻ പ്രവർത്തിക്കുന്നു.

നഗര ആസൂത്രണത്തിന്‍റെ ഭാഗമായി ദുബായില്‍ പുതിയ താമസ, വാണിജ്യ ഹോട്ട്‌സ്‌പോട്ടുകളുണ്ടാകുകയാണ്. നഗരം വളരുന്നതോടെ അവിടെയെല്ലാം പാർക്കിനിനും സാധ്യതകളുണ്ട്. ഇത് ദീർഘകാല വരുമാന വർധവിന് സാഹചര്യം ഒരുക്കും.

പാർക്കിന്‍റെ പ്രാഥമിക മൂലധനം ആർടിഎയുമായുള്ള കണ്‍സഷൻ കരാറാണ്. അതുവഴി ദുബായില്‍ നിലവിലും ഭാവിയിലും പണമടച്ചുള്ള എല്ലാ പാർക്കിങ് സൗകര്യങ്ങളും പ്രവർത്തിപ്പിക്കാനുള്ള അവകാശം പാർക്കിന് ഉണ്ടായിരിക്കും.

ഈ കരാർ ദീർഘകാലത്തേക്കുള്ളതാണ്. കൂടാതെ പണപ്പെരുപ്പം നികത്താനുള്ള താരിഫ് ഉയർത്തല്‍ സംവിധാനവും ഉണ്ടാകും.

STORY HIGHLIGHTS:Dubai-based Parkin to the stock market

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker