Business
കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കാൻ ടാറ്റ
കർണാടകയില്‍ 2300 കോടി രൂപയുടെ നിക്ഷേപത്തിന് എയർ ഇന്ത്യയും ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ധാരണാപത്രം ഒപ്പിട്ടു.
ബെംഗളൂരു വിമാനത്താവളത്തോട് ചേർന്ന് വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രമാണ് എയർ ഇന്ത്യ ആരംഭിക്കുന്നത്.
വിമാനങ്ങളുടെ നവീകരണം, പ്രതിരോധ സേനകള്‍ക്കുള്ള തോക്ക് നിർമാണം, ഗവേഷണ കേന്ദ്രം എന്നിവയാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ഒരുക്കുക.
1600 പേർക്ക് നേരിട്ടും 25,000 പേർക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
STORY HIGHLIGHTS:Tata to invest 2300 crores in Karnataka