GulfU A E

യാത്ര ചെയ്യാൻ ഭയം, അച്ഛനെ കാണണം; വിമാനത്തിനുള്ളില്‍ കയറിയ മലയാളി യുവതി ഇറങ്ങി ഓടി

ദുബായ് വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍. ചെക്കിങ് നടപടികള്‍ കഴിഞ്ഞ് വിമാനത്തിനുള്ളിലേക്ക് കയറിയ മലയാളി യുവതി വിമാനത്തിനുള്ളില്‍ നിന്നും ഇറങ്ങിയോടി.

ഇന്നെലെ വൈകുന്നേരം ആയിരുന്നു സംഭവം. ദുബായില്‍ നിന്നും കണ്ണൂരിലേക്ക് വരുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. 30 വയസ്സുള്ള യുവതി ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. ഒറ്റയ്ക്കായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്.

വിമാനത്തില്‍ കയറിയ യുവതി സീറ്റില്‍ ഇരിക്കാൻ തയ്യാറായില്ല. പൈലറ്റ് ഇരിക്കുന്ന ഭാഗത്തേക്ക് വാതിലിനടുത്തേക്ക് പോയി നില്‍ക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള 3 എയർഹോസ്റ്റർമാർ യുവതിക്ക് സമീപം നിലയുറപ്പിച്ചിരുന്നു. യാത്ര ചെയ്യാൻ ഭയമാണെന്നും അച്ഛനെ കാണണമെന്നും അറിയിച്ച യുവതിയെ വാതിലിനടുത്തുനിന്നും എയർഹോസ്റ്റസ് ജീവനക്കാർ പിൻതിരിപ്പിക്കാൻ നോക്കി. എന്നാല്‍ ജീവനക്കാരെ വെട്ടിച്ച്‌ യുവതി പുറത്തേക്ക് ഓടുകയായിരുന്നു.

വിമാനത്തിന് പുറത്തേക്ക് എത്തിയ യുവതിക്ക് ചുറ്റും ഗ്രൗണ്ട് സ്റ്റാഫുകള്‍ വളഞ്ഞെങ്കിലും അവർ വിമാനത്തിന് ചുറ്റും ഓട്ടം തുടർന്നു. ഇതോടുകൂടി യുവതിയുടെ യാത്ര മുടങ്ങി വിമാനത്തില്‍ ഏറെയും മലയാളികള്‍ ആയിരുന്നു. അതീവ സുരക്ഷാമേഖലയിലെ യുവതിയുടെ പെരുമാറ്റം ആശങ്ക സൃഷ്ട്ടിച്ചു. ഇതേ തുടർന്ന് വിമാനം 25 മിനിറ്റ് വൈകി.

STORY HIGHLIGHTS:The Malayali woman who boarded the plane got off and ran

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker