Gadgets

റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ റെഡ്മി നോട്ട് 13 സീരിസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. മൂന്ന് സ്മാര്‍ട്ട്ഫോണുകളാണ് റെഡ്മി നോട്ട് 13 സീരിസില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 5ജി, റെഡ്മി നോട്ട് 13 പ്രോ 5ജി, റെഡ്മി നോട്ട് 13 പ്രോ+ 5ജി എന്നിവയാണ് ഷവോമി സ്മാര്‍ട്ട്ഫോണ്‍ ആരാധകര്‍ക്കായി അവതരിപ്പിച്ചത്.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ചൈനയില്‍ ലോഞ്ച് ചെയ്ത സീരിസാണ് ഇന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 5ജി മൂന്ന് റാമിലും വേരിയന്റിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 13 പ്രോ 23,999 രൂപയാണ് വില. റെഡ്മി നോട്ട് 13 5ജി 16,999 രൂപ മുതലാണ് ആരംഭിക്കുന്നത്.

റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ വില 29,999 രൂപയാണ്. 200 എംപി ക്യാമറ, അമോലെഡ് ഡിസ്‌പ്ലേ, 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഐപി 68 റേറ്റിങ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളുമായാണ് പുത്തന്‍ റെഡ്മി ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. നോട്ട് 13 സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍ മീഡിയാടെക്ക് ഡൈമെന്‍സിറ്റി 6080 ചിപ്പ്‌സെറ്റിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന 5ജി സ്മാര്‍ട്‌ഫോണ്‍ ആണ്.

108 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനം 5000 എംഎഎച്ച് ബാറ്ററി എന്നിവയും ഇതിനുണ്ട്. നോട്ട് 13 പ്രോ പ്ലസില്‍ ഡൈമെന്‍സിറ്റി 7200 അള്‍ട്ര ചിപ്പ്‌സെറ്റില്‍, 200 എംപി എച്ച്പി3 സെന്‍സര്‍, 120 വാട്ട് ചാര്‍ജിങ് എന്നിവയുണ്ട്. റെഡ്മി നോട്ട് 13 സീരിസ് ലോഞ്ചിനൊപ്പം ഷാവോമി ഹൈപ്പര്‍ ഒഎസും കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു.

STORY HIGHLIGHTS:Redmi Note 13 series launched in India.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker