ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുനക്രമീകരിച്ചു.
തിരുവനന്തപുരം: ഒന്നുമുതൽ 9വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുന:ക്രമീകരിച്ചു. താഴെപ്പറയുന്ന രീതിയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
♦️ഹൈസ്കൂൾ വിഭാഗം 8, 9 ക്ലാസുകളിലെ പരീക്ഷ സമയം ഉച്ചകഴിഞ്ഞ് നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു..
♦️ 14/03/2024 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവർത്തിപരിചയ പരീക്ഷ 16/03/2024 ലേക്കും 16/03/2024 ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷ 14/03/2024 ലേക്കും മാറ്റി
♦️ 27/03/2024 ലെ ഒമ്പതാം ക്ലാസിലെ പരീക്ഷ രാവിലെ ആയിരിക്കും നടക്കുക.
♦️ ഇൻഡിപെൻഡൻഡ് എൽപി, യുപി സ്കൂളുകളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 15/03/2024 മുതൽ ആരംഭിക്കുന്ന രീതിയിൽ പുന:ക്രമീകരിച്ചു.
♦️ HS അറ്റാച്ഡ് LP/UP പരീക്ഷ time table ൽ മാറ്റമില്ല
♦️ ഇൻഡിപെൻഡൻഡ് LP/UP അധ്യാപകരെ SSLC /HSS പരീക്ഷ ഡ്യൂട്ടി യ്ക് നിയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മലബാർ ലൈവ്.
♦️ LP/UP Attached ഹൈസ്കൂളുകളിൽ 1 മുതൽ 9 വരെയുള്ള പരീക്ഷ നടത്തിപ്പിന് HSS ഉൾപ്പെടെയുള്ള മുഴുവൻ ക്ലാസ് റൂമുകളും ഉപയോഗപ്പെടുത്താവുന്നതാണ്.
♦️ പരീക്ഷ നടത്തിപ്പിന് SSK യുടെ സഹായസഹകരണങ്ങൾ തേടാവുന്നതാണ്.
STORY HIGHLIGHTS:The annual examination timetable for classes 1 to 9 has been revised.