പ്രമുഖ വാഹന നിര്മ്മാതാക്കളായ ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ വില കുറച്ചു.
പ്രമുഖ വാഹന നിര്മ്മാതാക്കളായ ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ വില കുറച്ചു. എസ് വണ് പ്രോ, എസ് വണ് എയര്, എസ് വണ് എക്സ് പ്രസ് എന്നി മോഡലുകളുടെ വിലയില് 25000 രൂപ വരെയാണ് കുറച്ചത്.
എസ്1 പ്രോ 1,47,499 രൂപയില്നിന്ന് 1,29,999 രൂപയായും എസ്1 എയര് 1,19,999 രൂപയില്നിന്ന് 1,04,999 രൂപയായും എസ്1 എക്സ് പ്ലസ് 1,09,999 രൂപയില്നിന്ന് 84,999 രൂപയായുമാണ് കുറയുക. ഒല എസ്1 പ്രോ, എസ്1 എയര് എന്നിവക്ക് സര്ക്കാര് സബ്സിഡിയും ലഭിക്കും.
ടാറ്റ മോട്ടേഴ്സ് ഇലക്ട്രിക് കാറുകളുടെ വില കുറച്ചതാണ് ഒലയുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്ട്ടുകള്. അതേസമയം ഒല ഇലക്ട്രിക് ഒല എസ്1 ഇലക്ട്രിക് സ്കൂട്ടറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി. 4കിലോവാട്ട്അവര് ബാറ്ററി പാക്കില് എസ്1 എക്സ് ഇലക്ട്രിക് സ്കൂട്ടര് ആണ് കഴിഞ്ഞ ദിവസം ഒല ഇലക്ട്രിക് പുറത്തിറക്കിയത്.
ഒല എസ്1 എക്സ് ഇ-സ്കൂട്ടര് ഇപ്പോള് 2കിലോവാട്ട്അവര്, 3കിലോവാട്ട്അവര്, 4കിലോവാട്ട്അവര് എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളില് ലഭ്യമാണ്. യഥാക്രമം 79,999 രൂപ, 89,999 രൂപ, 1.10 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില. പുതിയ മോഡലുകള് ഉള്പ്പടെ മൊത്തം ആറ് ഇലക്ട്രിക് സ്കൂട്ടറുകളാണ് കമ്പനിയുടെ ലൈനപ്പിലുള്ളത്.
STORY HIGHLIGHTS:Leading auto manufacturer Ola has reduced the price of electric scooters.