Education

ഐഐആർഎസിൽ പഠിക്കാം ജിഐഎസ്, റിമോട്ട് സെൻസിങ് പ്രോഗ്രാമുകൾ

ഐഐആർഎസിൽ പഠിക്കാം ജിഐഎസ്, റിമോട്ട് സെൻസിങ് പ്രോഗ്രാമുകൾ



✅ഏതു രാജ്യത്തിന്റെയും സമ്പദ്‌വികസന വും ആസൂത്രണവും കാര്യക്ഷമമായി നടപ്പാക്കാൻ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റവും (ജിഐഎസ്) റിമോട്ട് സെൻസിങ്ങും അടങ്ങുന്ന ശാസ്ത്രശാഖയെ ആശ്രയിക്കേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങൾ കണ്ടെത്തി ലഭ്യത വിലയിരുത്തുക മാത്രമല്ല, പ്രകൃതിക്ഷോഭ സാധ്യത മുൻകൂട്ടിക്കണ്ട് മുൻകരുതലെടുത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുൾപ്പെടെ സേവനങ്ങൾക്ക് ഈ ശാസ്ത്രം ഉപകരിക്കുന്നു.

ദേശീയതലത്തിൽത്തന്നെ പഠനസൗകര്യം കുറഞ്ഞ മേഖല‌യാണിത്. ഡിജിറ്റൽ ഇമേജ് പ്രോസസിങ്, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം മുതലായവയടക്കം വിവിധ വിഷയങ്ങൾ ഇതിലുൾപ്പെടും. യോഗ്യത നേടുന്നവർക്ക് നല്ല ജോലിസാധ്യതയുണ്ട്.

✅കേന്ദ്ര ബഹിരാകാശ വകുപ്പിലെ ഐഎസ്ആർഒയുടെ ഭാഗമായ ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐഐആർ എസ്) ഈ മേഖലയിൽ നടത്തുന്ന ഗുണമേന്മയാർന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. Indian Institute of Remote Sensing, 4-Kalidas Road, Dehradun – 248 001; ഫോൺ: 0135-2524120, [email protected], വെബ്: www.iirs.gov.in

✅∙മുഖ്യ പ്രോഗ്രാം


∙എംടെക് ഇൻ റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ്: 2 വർഷം. അഗ്രികൾചർ ആൻഡ് സോയിൽസ്, ഫോറസ്റ്റ് റിസോഴ്സസ് ആൻഡ് ഇക്കോ സിസ്റ്റം അനാലിസിസ്, ജിയോ ഇൻഫർമാറ്റിക്സ്, മറൈൻ ആൻഡ് അറ്റ്മോസ്ഫറിക് സയൻസസ്, ജിയോ സയൻസസ്, നാച്വറൽ ഹസാർഡ്സ് ആൻഡ് ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ്, സാറ്റലൈറ്റ് ഇമേജ് അനാലിസിസ് ആൻഡ് ഫൊട്ടോഗ്രമട്രി, അർബൻ ആൻഡ് റീജനൽ സ്റ്റഡീസ്, വാട്ടർ റിസോഴ്സസ് എന്നീ 9 ശാഖകളിൽ സ്പെഷലൈസേഷൻ. ഓരോ ശാഖയിലെയും പ്രവേശനയോഗ്യതകൾ (എംഎസ്‌സി, ബിടെക് മുതലായവ) വെബ്സൈറ്റിൽ ഇനംതിരിച്ചു കൊടുത്തിട്ടുണ്ട്.


കുറഞ്ഞത് 55% മാർക്ക് വേണം. കോഴ്സ് തുടങ്ങുന്ന ദിവസം 45 വയസ്സു കവിയരുത്.
ആകെ 60 സീറ്റ്. ഫീസ് 1,64,000 രൂപ. സർക്കാർ സ്പോൺസർ ചെയ്തെത്തുന്നവർക്ക് 20,000 രൂപ. അപേക്ഷാഫീ 1000 രൂപ. എംടെക്കിനും പിജി ഡിപ്ലോമയ്ക്കും ചേർത്ത് പരിഗണിക്കാൻ 1500 രൂപ. കോഴ്സ് 2024 ഓഗസ്റ്റ് 1 മുതൽ 2026 ജൂലൈ 17 വരെ.


ഒരു സ്പെഷലൈസേഷനിലേക്കു മാത്രമേ എ‌ംടെക് അപേക്ഷ പാടുള്ളൂ. പിജി ഡിപ്ലോമ‌യ്ക്കും അപേക്ഷിക്കുന്നെങ്കിൽ അതേ സ്പെഷലൈസേഷനിൽത്തന്നെ ‌വേണം. തിരുവനന്തപുരം അടക്കമുള്ള കേന്ദ്രങ്ങളിൽ ഏപ്രിൽ–മേയ് സമയത്ത് എൻട്രൻസ് പരീക്ഷ നടത്തും. ഇതിലെ മികവും ഇന്റർവ്യൂവിലെ പ്രകടനവും അപേക്ഷിക്കുന്നയാളുടെ അക്കാദമിക ചരിത്രവും നോക്കി സിലക്‌ഷൻ നടത്തും. ഗേറ്റ് യോഗ്യതയുള്ളവർക്കു ഫെലോഷിപ് ലഭിക്കും. ഹോസ്റ്റലുണ്ട്.

✅∙ മറ്റു പ്രധാന  പ്രോഗ്രാമുകൾ
(തീയതികളിൽ മാറ്റമുണ്ട്. പൂർണവിവരങ്ങൾക്ക് സൈറ്റ് നോക്കാം)
∙പിജി ഡിപ്ലോമ ഇൻ റിമോട്ട് സെൻസിങ് ആൻഡ് ജിഐ എസ് – വിവിധ സ്പെഷലൈസേഷനുകൾ
∙എംഎസ്‌സി ഇൻ ജിയോ–ഇൻഫർമേഷൻ സയൻസ് ആൻഡ് എർത്ത് ഒബ്സർവേഷൻ
∙പിജി ഡിപ്ലോമ ഇൻ ജിയോ–ഇൻഫർമേഷൻ സയൻസ് ആൻഡ് എർത്ത് ഒബ്സർവേഷൻ
∙എൻഎൻആർഎംഎസ് (നാഷനൽ നാച്വറൽ റിസോഴ്സസ് മാനേജ്മെന്റ് സിസ്റ്റം) സർട്ടിഫിക്കറ്റ് ഇൻ റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ് ആൻഡ് ആപ്ലിക്കേഷൻസ് – വിവിധ സ്പെഷലൈസേഷനുകൾ: സർവകലാശാലാ / കോളജ് അധ്യാപകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും. ഐഎസ് ആർഒ സ്പോൺസർ ചെയ്യുന്ന പ്രോഗ്രാം. ഇതിന്റെ അപേക്ഷ മാർച്ച് 17 വരെ മാത്രമേ സ്വീകരിക്കൂ.

STORY HIGHLIGHTS:GIS and Remote Sensing programs can be studied at IIRS

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker