Entertainment

പുതിയ സിനിമയ്ക്കായി പേര് മാറ്റി സീനിയര്‍ താരം

പുതിയ സിനിമയ്ക്കായി പേര് മാറ്റി ബോളിവുഡിലെ സീനിയര്‍ താരം ധര്‍മേന്ദ്ര. ‘തേരി ബാത്തോം മേം ഏസാ ഉല്‍ഝാ ജിയാ’ എന്ന സിനിമയാണ് 88കാരനായ ധര്‍മേന്ദ്രയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.

കരിയറിലെ 64-ാം വര്‍ഷമാണ് താരം തന്റെ പേരില്‍ മോഡിഫിക്കേഷന്‍ വരുത്തിയിരിക്കുന്നത്. ‘തേരി ബാത്തോം മേം ഏസാ ഉല്‍ഝാ ജിയാ’ സിനിമയുടെ തുടക്കത്തില്‍ അഭിനയിച്ചവരുടെ പേരുകള്‍ കാണിക്കുന്നുണ്ട്. ഇതില്‍ ധര്‍മേന്ദ്രയുടെ പേര് ധര്‍മേന്ദ്ര സിംഗ് ഡിയോള്‍ എന്നാണ് സ്‌ക്രീനില്‍ കൊടുത്തിരിക്കുന്നത്.

സിനിമാ ജീവിതത്തില്‍ താരം ഇതുവരെ പേരിനൊപ്പം ചേര്‍ത്ത സര്‍നെയിം ആണ് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്. ധരം സിംഗ് ഡിയോള്‍ എന്നാണ് ധര്‍മേന്ദ്രയുടെ യഥാര്‍ത്ഥ പേര്. 1960ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര ബോളിവുഡില്‍ എത്തുന്നത്. ‘തേരി ബാത്തോം മേം ഏസാ ഉല്‍ഝാ ജിയാ’ ചിത്രത്തില്‍ നായകനായ ഷാഹിദ് കപൂറിന്റെ മുത്തച്ഛന്റെ വേഷമാണ് ധര്‍മേന്ദ്ര ചെയ്തത്.

STORY HIGHLIGHTS:The senior actor has changed his name for the new film

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker