എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യപിച്ചു.

വിജയശതമാനം 99.5, ഏറ്റവും കൂടുതൽ A+ മലപ്പുറത്ത്
തിരുവനന്തപുരം : എസ്.എസ്.എൽ.സി പരീക്ഷാഫലം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി(ഹിയറിങ് ഇംപയേഡ്), എസ്.എസ്.എൽ.സി(ഹിയറിങ് ഇംപയേഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു.

വിജയശതമാനം 99.5. ശതമാനമാണ്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 4,26,697 വിദ്യാർഥികളാണു പരീക്ഷ എഴുതിയത്. കഴിഞ്ഞവർഷം 99.69 ശതമാനം ആയിരുന്നു വിജയം.

ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയും ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ വിദ്യാഭ്യാസ ജില്ലയുമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ A+ നേടിയത് മലപ്പുറം ജില്ലയാണ്.


ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പുറത്തുവന്നു. താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലൂടെയും ഫലമറിയാം. വിദ്യാർഥികൾക്കു റജിസ്റ്റർ നമ്പർ നൽകി ഫലമറിയാം.
വെബ്സൈറ്റുകൾ:
https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in
കൈറ്റിന്റെ SAPHALAM 2025 മൊബൈൽ ആപ്പ് যঃ www.results.kite.kerala.gov.in വഴിയുംഅറിയാം……..
STORY HIGHLIGHTS:SSLC exam results have been declared.

