Education

എട്ടാംക്ലാസ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍പേരും തോറ്റത്‌ ഹിന്ദിയില്‍.

തിരുവനന്തപുരം:മിനിമംമാർക്ക്‌ അടിസ്ഥാനമാക്കി എട്ടാംക്ലാസ്‌ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ കൂടുതല്‍പേരും തോറ്റത്‌ ഹിന്ദിയില്‍.

3.87 ലക്ഷം വിദ്യാർഥികള്‍ പരീക്ഷയെഴുതിയതില്‍ 42,810 പേർക്ക്‌ (12.69 ശതമാനം) ഹിന്ദിയില്‍ ഇ ഗ്രേഡ് മാത്രമാണ്‌ ലഭിച്ചത്. ഏറ്റവും കുറഞ്ഞ ഗ്രേഡാണിത്‌. ഇഗ്രേഡുകാർ ഏറ്റവും കുറവ്‌ ഇംഗ്ലീഷിനാണ്, 24,192 പേർ(7.6 ശതമാനം). എല്ലാ വിഷയത്തിനും ഇ ഗ്രേഡ്‌ നേടിയവർ 10 ശതമാനമാണ്‌. 3136 സ്‌കൂളുകളിലാണ്‌ എട്ടാം ക്ലാസ്‌ പരീക്ഷ നടന്നത്‌. 595 സ്‌കൂളിലെ പരീക്ഷാ ഫലം വരാനുണ്ടെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.



എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിലും 30% മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങള്‍ ഇന്നു രക്ഷിതാക്കളെ അറിയിക്കും. ഈ കുട്ടികള്‍ക്ക് നാളെ മുതല്‍ 24 വരെ പ്രത്യേക ക്ലാസുണ്ടാകും. രാവിലെ 9.30 മുതല്‍ 12.30 വരെയാണു സമയം. നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളില്‍ മാത്രം പങ്കെടുത്താല്‍ മതിയാകും. 25 മുതല്‍ 28 വരെ പുനഃപരീക്ഷ നടത്തും. 30നു ഫലം പ്രഖ്യാപിക്കും.

STORY HIGHLIGHTS:When the 8th grade exam results were announced, most students failed in Hindi.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker