IndiaKeralaNews

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണമയക്കല്‍ കണക്കില്‍ കേരളത്തെ പിന്തള്ളി

തിരുവനന്തപുരം:ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പണമയക്കല്‍ കണക്കില്‍ കേരളത്തെ പിന്തള്ളി മഹാരാഷ്ട്ര. ധനമന്ത്രി കെ.എൻ.

ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച സാമ്ബത്തികാവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഗള്‍ഫില്‍ നിന്ന് രാജ്യത്തേക്കെത്തുന്ന മൊത്തം പണവിഹിതത്തിന്‍റെ 35.2 ശതമാനവും മഹാരാഷ്ട്രയിലേക്കാണ്. കേരളത്തില്‍ 10.2 ശതമാനവും. റിസർവ് ബാങ്കിന്‍റെ അഞ്ചാം റൗണ്ട് റിപ്പോർട്ടിലെ വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സാമ്ബത്തിക അവലോകന റിപ്പോർട്ടിലെ കണ്ടെത്തലുകള്‍.

വേതന വ്യത്യാസം, വൈറ്റ് കോളർ കുടിയേറ്റ തൊഴിലാളികളുടെ വർധന, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ വേതനമുള്ള അർധ-വിദഗ്ധ തൊഴിലാളികളുടെ വരവ് എന്നിവയാണ് ഈ മാറ്റത്തിന് കാരണമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

മലയാളി പ്രവാസത്തില്‍ കുറവ്
നിലവിലെ പ്രവാസികള്‍: 21,21,887
(2018ലെ കേരള മൈഗ്രേഷൻ സർവേ); 2016ലേക്കാള്‍ 1.49 ലക്ഷം കുറവ്
2013ല്‍ 24 ലക്ഷം
ഏറ്റവും കുറവ് എറണാകുളം
തിരിച്ചുവന്നവർ 19.25 ലക്ഷം

STORY HIGHLIGHTS:Kerala has surpassed Kerala in terms of remittances from Gulf countries

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker