Tech

ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ ബാര്‍ഡില്‍ പുതിയ അപ്‌ഗ്രേഡ് എത്തി.

ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ ബാര്‍ഡില്‍ പുതിയ അപ്‌ഗ്രേഡ് എത്തി. നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ ചിത്രങ്ങള്‍ തയാറാക്കാന്‍ കഴിയുന്ന ഫീച്ചര്‍ അടങ്ങുന്നതാണ് പുതിയ അപ്‌ഗ്രേഡ്.

ബാര്‍ഡിന്റെ വിവിധ ഭാഷകളിലുള്ള മറുപടികളുടെ വസ്തുത പരിശോധിക്കാനും ഇനി കഴിയും. പുതിയ അപ്ഗ്രേഡില്‍ ലഭിച്ച പ്രധാനപ്പെട്ട സൗകര്യമാണ് ഇമേജ് ജനറേഷന്‍. നിര്‍ദേശങ്ങളില്‍ നിന്ന് ബാര്‍ഡിന് ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാനാവും. ഈ സംവിധാനം ഇതിനകം മറ്റ് വിവിധ എഐ മോഡലുകളില്‍ ലഭ്യമാണ്.

ഗൂഗിളിന്റെ പരിഷ്‌കരിച്ച ഇമേജന്‍ 2 എഐ മോഡലാണ് ഉന്നത ഗുണമേന്മയിലുള്ളതും ഫോട്ടോറിയലിസ്റ്റിക് ചിത്രങ്ങളും ആവശ്യാനുസരണം നിര്‍മിക്കാനായി ബാര്‍ഡില്‍ ഉപയോഗിക്കുക. ദോഷകരമായ ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും ഇതിലുണ്ട്. അക്രമാസക്തമായതും, അശ്ലീലവുമായ ഉള്ളടക്കങ്ങള്‍ അവഗണിക്കാനുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്.

ചിത്രനിര്‍മിതിയില്‍ ഗുണമേന്മയും വേഗവും ഒരുപോലെ നല്‍കാന്‍ ഇമേജന്‍ 2 മോഡലിന് സാധിക്കുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നത്. ബാര്‍ഡില്‍ ഗൂഗിളിന്റെ ജനറേറ്റീവ് ഭാഷാ മോഡലായ ജെമിനി പ്രോയുടെ കഴിവുകള്‍ 40 ല്‍ അധികം ഭാഷകളില്‍ ഇപ്പോള്‍ ലഭ്യമാണ്.

STORY HIGHLIGHTS:Google’s AI chatbot, Bard, has received a new upgrade.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker