ട്രെയിനിന് മുന്നില് ചാടാനെത്തിയ ഓട്ടോ റിക്ഷാ ഡ്രൈവറുടെ ജീവന് രക്ഷിച്ച് റയില്വെ പോലീസ്.
കാസറഗോഡ് :ട്രെയിനിന് മുന്നില് ചാടാനെത്തിയ ഓട്ടോ റിക്ഷാ ഡ്രൈവറുടെ ജീവന് രക്ഷിച്ച് റയില്വെ പോലീസ്.
ട്രെയിനിന് നേരെ കല്ലെറിഞ്ഞതിനെ തുടര്ന്ന് അന്വേഷണം നടത്താനെത്തിയ റെയില്വെ പൊലീസാണ് ഹൊസ്ദുര്ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ ഓട്ടോ റിക്ഷാ ഡ്രൈവറായ ചന്ദ്രൻ എന്ന 56 കാരന്റെ ജീവൻ രക്ഷിച്ചത് .
വെളളിയാഴ്ച രാത്രി 9.10 മണിയോടെ മംഗലാപുരം ഭാഗത്തുനിന്നും കണ്ണൂര് ഭാഗത്തേക്ക് പോകുകയായിരുന്ന 16356 നമ്ബര് അന്ത്യോദയ എക്സ്പ്രസിന് നേരെ കാഞ്ഞങ്ങാട് സൗത്തിന് അടുത്തുവെച്ച് കല്ലേറുണ്ടായിരുന്നു. മാതോത്ത് ക്ഷേത്രത്തില് ഉത്സവം കഴിഞ്ഞ് പോകുകയായിരുന്ന കുട്ടികളാണ് ട്രെയിനിന് കല്ലെറിഞ്ഞതെന്നാണ് വ്യക്തമായിട്ടുള്ളത്. ഇവര് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം റെയില്വെ പൊലീസ് നടത്തി വരുന്നുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി ട്രാക്കിന് സമീപം പരിശോധിക്കുന്നതിനിടയിലാണ് ഓട്ടോ റിക്ഷ ഡ്രൈവറായ ചന്ദ്രനെ ട്രാക്കിന് സമീപം സംശയാസ്പദമായ സാഹചര്യത്തില് നില്ക്കുന്നത് കണ്ടത്. ഇദ്ദേഹത്തെ സമീപിച്ച് കാര്യങ്ങള് ചോദിച്ചറിഞ്ഞതോടെയാണ് ട്രെയിനിന് മുന്നില് ചാടാനെത്തിയതാണെന്ന് വ്യക്തമായത്.
കാരണം ചേദിച്ചപ്പോള് സാമ്ബത്തിക പ്രയാസം കാരണം ജീവിതം അവസാനിപ്പിക്കാന് തീരുമാനിച്ചെത്തിയതാണെന്നായിരുന്നു മറുപടി. എല്ലാ പ്രശ്നവും പരിഹരിക്കാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് കൂട്ടികൊണ്ടുപോയ ചന്ദ്രനെ ഇവർ കാഞ്ഞങ്ങാട് ജനമൈത്രി പൊലീസിനെ ഏല്പ്പിക്കുകയുമായിരുന്നു.
STORY HIGHLIGHTS:Railway police saved the life of the auto rickshaw driver who jumped in front of the train.