TourismTravel

പിങ്ക് നിറമുള്ള പൂക്കളാല്‍ അണിഞ്ഞൊരുങ്ങി ബംഗളൂരു

രാജ്യത്തെ ഏറ്റവും സുന്ദരമായ നഗരം, പൂന്തോട്ട നഗരം എന്ന വിശേഷണമുള്ള ബംഗളൂരു പിങ്ക് നിറമുള്ള പൂക്കളാല്‍ അണിഞ്ഞൊരുങ്ങി, മനോഹരിയായി ഒരുങ്ങിനില്‍ക്കുകയാണ്.

പ്രണയാതുരമായ അപൂർവനിമിഷങ്ങള്‍ നഗരത്തില്‍ ചെലവഴിക്കാൻ ധാരാളം സഞ്ചാരികളാണ് നഗരത്തിലേക്ക് എത്തുന്നത്.

പിങ്ക് ട്രമ്ബറ്റ് മരങ്ങള്‍ കൂട്ടത്തോടെ പൂത്തുലഞ്ഞതാണ് നഗരത്തെ പിങ്ക് നവവധുവിനെപ്പോലെ സുന്ദരിയാക്കിയത്. മനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൻ വൈറലാണ്. സൂര്യ കിരണങ്ങള്‍ പിങ്ക് ട്രമ്ബറ്റ് പുഷ്പങ്ങള്‍ക്കും പൂമരങ്ങള്‍ക്കും കൂടുതല്‍ വശ്യത സമ്മാനിക്കുന്ന പ്രഭാതങ്ങളിലും സായ്ഹ്നങ്ങളിലുമാണ് നഗരം സ്വർഗമായി മാറുന്നത്. നഗരവാസികള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ വിസ്മയമായി മാറിയിരിക്കുകയാണ് പിങ്ക് വസന്തം.

വർഷങ്ങളോളം പഴക്കമുണ്ട് ബംഗളൂരു നഗരത്തിലെ പുഷ്പവസന്തങ്ങള്‍ക്ക്. ഇന്ന് കാണുന്ന വിവിധ പൂമരങ്ങള്‍ക്ക് പിന്നില്‍ ബ്രട്ടീഷുകാരാണ്. ഇംഗ്ലണ്ടിലെ വസന്തകാലം ഓര്‍മിപ്പിക്കാനായി അവര്‍ നട്ടുവളർത്തിയ പൂമരങ്ങളുടെ തുടർച്ചയാണ് തെരുവോരങ്ങളിലും പാര്‍ക്കുകളിലും കാണുന്ന അതിമനോഹരമായ പൂമരങ്ങള്‍.

പിങ്ക് നിറത്തോടു കൂടിയ തബേബുയ റോസാ/ പിങ്ക് ട്രന്പറ്റ് ട്രീ/ പിങ്ക് പൂയി, മഞ്ഞ നിറങ്ങളണിഞ്ഞ പുഷ്പങ്ങളോടു കൂടിയ തബേബുയ അര്‍ജന്‍റീന അല്ലെങ്കില്‍ ദ ട്രീ ഓഫ് ഗോള്‍ഡ് ഇങ്ങനെ ഒട്ടേറേ പൂമരങ്ങളും വള്ളിച്ചെടികളും ഒക്കെ തെരുവോരങ്ങളില്‍ കാണാം.കർണാടക ടൂറിസം മന്ത്രാലയം പുത്തൻ പൂക്കളുടെ സുന്ദരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

STORY HIGHLIGHTS:Bengaluru dressed up in pink flowers

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker