ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
മസ്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഒമാൻ ആരോഗ്യ വകുപ്പുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
2024 ജനുവരി 26ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് ഒമാൻ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ മസ്കറ്റ്, ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സ്വമേധയാ ഉള്ള രക്തദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, സുസ്ഥിരമായ രക്തവിതരണത്തിന്റെ ആവശ്യകതയെ പിന്തുണക്കാനും രാജ്യത്തിന്റെ ആര്യോഗത്തിനും ക്ഷേമത്തിനും പിന്തുണ അറിയിക്കുന്നു എന്നത് കൂടിയാണ് രക്തദാന ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്.
ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ സമൂഹത്തോടുള്ള പ്രതിബന്ധതയുടെ ഭാഗമായാണ് മാസങ്ങൾ ഇടവിട്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. യോഗ്യരായ എല്ലാ ദാതാക്കൾക്കും ഒമാൻ ആരോഗ്യ വകുപ്പിന്റെ ബ്ലഡ് ഡോണർ കാർഡ് നൽകുന്നതാണെന്ന് ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്ര, സെക്രട്ടറി അഷറഫ് വാടാനപ്പിള്ളി, ട്രെഷറർ വാസുദേവൻ തളിയാറ എന്നിവർ അറിയിച്ചു.
രക്തദാനവുമായി ബന്ധപ്പെടേണ്ട നമ്പറുകൾ 9578 8442, 9868 3816, 9440 8440
STORY HIGHLIGHTS:Blood donation camp organized by Oman Thrissur Organization