സുൽത്താനേറ്റിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടയ്മയായ ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രവർത്തനങ്ങൾ വിപുലമായി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാരുണ്യ പ്രവർത്തനങ്ങളടക്കമുള്ള മേ ഖലയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കും. മൂവായിരത്തോളം അംഗങ്ങൾ കൂട്ടായ്മയിൽ പ്രവർത്തിക്കുന്നുണ്ട്. അംഗങ്ങളുടെ കല, കായിക, ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇത്തം പ്രവാസി കൂട്ടായ്മയിൽ പങ്കെടുക്കാൻ കഴിയുന്നത് സന്തോഷം നൽകുന്നതാണെന്ന് ടി.എൻ പ്രതാപൻ എം.പിപറഞ്ഞു.
STORY HIGHLIGHTS:Officials informed in the press conference that Oman Thrissur organization has decided to conduct extensive activities.