കുവൈറ്റ് :കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയത്തിലെ വിദേശികളുടെ സേവനം അവസാനിപ്പിക്കുന്നു. ക്വാളിറ്റി കൺട്രോൾ, റിസർച്ച് മേഖലയില് ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരെ പിരിച്ചുവിടാൻ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഇമാൻ അൽ ഒമർ നിർദേശം നൽകി.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരം ഒരുക്കുന്നതിന്റെയും സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെയും ഭാഗമായാണ് വിദേശികളുടെ പിരിച്ചുവിടൽ. വിദേശ തൊഴിലാളികൾക്ക് പകരം വിവിധ മേഖലകളിൽ യോഗ്യതയുള്ള കുവൈത്ത് പൗരന്മാരെ നിയമിക്കുകയെന്നത് പ്രഖ്യാപിത ലക്ഷ്യമാണെന്ന് അധികൃതര് പറഞ്ഞു.
റോഡുകൾ , പാലങ്ങൾ ഉൾപ്പെടെ നിരവധി വൻ പദ്ധതികളാണ് മന്ത്രാലയത്തിന് കീഴിൽ ഇതിനകം പൂർത്തീകരിച്ചതും നിർമ്മാണത്തിലുമുള്ളത് . പദ്ധതിയുടെ ഗുണനിലവാരവും ഈടും ഉറപ്പും പരിശോധിക്കുന്ന വിഭാഗത്തിൽ ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശികളും ജോലിചെയ്യുന്നുണ്ട്. രാജ്യത്ത് കുവൈത്തി വൽക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം ടെക്നീഷ്യൻ മാരെ മാറ്റി പകരം സ്വദേശികളെ നിയമിക്കാനാണ് നീക്കം.ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശികൾക്ക് ജോലി നഷ്ടമാകും.
STORY HIGHLIGHTS:Ministry to dismiss expatriate employees as part of implementation of indigenization