
കോഴിക്കോട് സ്വദേശിയായ യുവാവ് വാഹന അപകടത്തിൽ ഒമാനിൽ മരണപ്പെട്ടു
മസ്കറ്റ്: കോഴിക്കോട്, മുതുവണ്ണ, കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലി മകൻ മുഹമ്മദ് ഷാഫി (28) ഒമാനിലെ മുസന്നക്കടുത്ത് മുളന്തയിൽ വാഹന അപകടത്തിൽ മരണപ്പെട്ടു.
അവിവാഹിതനായ മുഹമ്മദ് ഷാഫി എട്ട് വർഷത്തോളമായി സ്വകാര്യ കമ്പനിയിൽ ജോലി അനുഷ്ടിച്ചു വരികയായിരുന്നു.
മാതാവ്: ജമീല.
റുസ്താഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കെ.എം.സി.സി യുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS:A young man from Kozhikode died in a car accident in Oman