Businesssharemarket
ക്രൂഡോയില് വില ഉയരുന്നു
കൊച്ചി :ചെങ്കടല് മേഖലയിലെ രാഷ്ട്രീയ സംഘര്ഷങ്ങള് ശക്തമായതോടെ രാജ്യാന്തര വിപണിയില് അസംസ്കൃത എണ്ണയുടെ വില ബാരലിന് 78 ഡോളറിലേക്ക് ഉയര്ന്നു.
യെമനിലെ ഹൂതി വിമതര്ക്കെതിരെ അമേരിക്കയും ബ്ര്രിട്ടനും തുടര്ച്ചയായി ആക്രമണം ശക്തമാക്കിയതോടെയാണ് രാജ്യാന്തര വിപണിയില് വീണ്ടും എണ്ണ വില മുകളിലേക്ക് നീങ്ങിയത്. ബ്രെന്റ് ക്രൂഡിന്റെ വില വെള്ളിയാഴ്ച ഒരു ശതമാനം ഉയര്ന്ന് 78.29 ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യ ക്രൂഡ് വില കുത്തനെ കുറച്ചുവെങ്കിലും ലോജിസ്റ്റിക് പ്രശ്നങ്ങള് വിപണിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഹൂതി വിമതരുടെ തുടര്ച്ചയായ ആക്രമണങ്ങള് മൂലം ലോകത്തിലെ പ്രമുഖ കപ്പല് കമ്ബനികള് പലതും ചെങ്കടല് വഴിയുള്ള സര്വീസുകള് നിറുത്തിവെച്ചതാണ് എണ്ണവിലയില് വൻ വര്ദ്ധന സൃഷ്ടിക്കുന്നത്.
STORY HIGHLIGHTS:Crude prices rise