കൊച്ചിൻ ഷിപ്യാര്ഡിന്റെ ഓഹരി വിലയില് കുതിപ്പ്
ഓഹരി വിഭജനത്തിന് പിന്നാലെ രാജ്യത്തെ മുൻനിര കമ്ബനികളിലൊന്നായ കൊച്ചിൻ ഷിപ്യാര്ഡിന്റെ ഓഹരി വിലയില് കുതിപ്പ്.
10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപ വിലയുള്ള രണ്ട് ഓഹരികളായി വിഭജിക്കുമെന്ന് കമ്ബനി ഡിസംബറില് പ്രഖ്യാപിച്ചിരുന്നു. 2024 ജനുവരി പത്ത് മുതലാണ് വിഭജനം നടപ്പാകുമെന്നാണ് കമ്ബനി അറിയിച്ചിരുന്നത്. ഇന്ന് ഓഹരി വിഭജനത്തോടെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെയാണ് ഓഹരി വിലയില് വൻ കുതിപ്പുണ്ടായത്.
ചൊവ്വാഴ്ച മൂന്ന് ശതമാനം നേട്ടത്തോടെ 1337.4 രൂപയായിരുന്നു ഓഹരി വില. വിഭജനത്തോടെ നേര്പകുതിയായ 668.70 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 802.80 രൂപയിലെത്തിയാണ് വ്യാപാരം അവസാനിച്ചത്. 20 ശതമാനമാണ് ഒരു ദിവസം കൊണ്ട് ഓഹരി വിലയിലുണ്ടായ വര്ദ്ധനവ്.
അതെ സമയം 13.15 കോടി ഓഹരികളുണ്ടായിരുന്നത് വിഭജനത്തോടെ 26.31 കോടിയായി.കഴിഞ്ഞ സെപ്റ്റംബര് 30 വരെ 22,00 0കോടി രൂപയുടെ കപ്പല് നിര്മാണ കരാര് കമ്ബനിക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിരോധ മന്ത്രാലയവുമായി 488.25 കോടി രൂപയുടെ കരാറും കമ്ബനി ഒപ്പിട്ടിരുന്നു. കഴിഞ്ഞ ഡിസംബര് വരെ കമ്ബനിയുടെ 72.86 ശതമാനം ഓഹരികള് പ്രമോട്ടര്മാര് കൈവശപ്പെടുത്തിയിരുന്നു.
STORY HIGHLIGHTS:Share price of Cochin Shipyard surged