റേഡിയോ ന്യൂക്ലൈഡ് ബാറ്ററി അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈന.
ഒറ്റത്തവണ ചാര്ജ് ചെയ്താല് 50 വര്ഷം വരെ ചാര്ജ് നിലനിൽക്കും.
ഫോണുകള് ഉപയോഗിക്കുന്നവര് നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് ഫോണിന്റെ ബാറ്ററി ചാര്ജ് വേഗത്തില് തീരുന്നത്.
അതിനാല് തന്നെ കൂടുതല് ബാറ്ററി ലൈഫ് ലഭിക്കുന്നതും വേഗത്തില് ചാര്ജ് കയറുന്ന തരത്തിലുള്ള ഫാസ്റ്റ് ചാര്ജിങ് സപ്പോര്ട്ട് ചെയ്യുന്നതുമായി മൊബൈല് ഫോണുകളാണ് ഉപഭോക്താക്കള് തെരെഞ്ഞെടുക്കാന് താത്പര്യപ്പെടുന്നത്.എന്നാല് ഇതിനൊരു പരിഹാരം കണ്ടെത്താന് ഒരു ചൈനീസ് കമ്ബനി ശ്രമിക്കുകയാണ് എന്ന റിപ്പോര്ട്ടുകളാണിപ്പോള് പുറത്ത് വരുന്നത്.
‘ബീറ്റ വോള്ട്ട് ടെക്നോളജി’ എന്ന ചൈനീസ് കമ്ബനിയാണ് ഒറ്റത്തവണ ചാര്ജ് ചെയ്താല് 50 വര്ഷം വരെ ചാര്ജ് നിലനില്ക്കുന്ന റേഡിയോ ന്യൂക്ലൈഡ് ബാറ്ററി അവതരിപ്പിക്കാനൊരുങ്ങുന്നത്.
ബഹിരാകാശ യാത്രകള്, പ്ലേസ് മേക്കറുകള് എന്നിവ പ്രവര്ത്തിക്കാന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ മൊബൈല് ബാറ്ററിയിലേക്കും അവതരിപ്പിക്കാനാണ് ചൈനീസ് കമ്ബനി ഒരുങ്ങുന്നത്. ന്യൂതനമായ വഴികളാണ് ന്യൂക്ലിയര് ബാറ്ററി നിര്മ്മിക്കുന്നതിന് നിക്കല് ഐസോടോപ്പ് (നിക്കല് 63) ഉപയോഗിച്ച് നിര്മ്മിക്കുന്ന ഈ ബാറ്ററി ഇപ്പോഴുള്ള ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് 10 മടങ്ങ് ഊര്ജ്ജ സാന്ദ്രതയുള്ളതാണെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.
ന്യൂക്ലിയര് ബാറ്ററികള്ക്ക് 1 ഗ്രാം ബാറ്ററിയില് 3,300 മെഗാവാട്ട് മണിക്കൂറുകള് സംഭരിക്കാന് കഴിയും, കൂടാതെ ഉപയോഗത്തിനനുസരിച്ച് ഇവയുടെ ബാറ്ററി ഹെല്ത്ത് കുറയുകയുമില്ല.ഇതിനകം തന്നെ 15 x 15 x 5 എം.എം ഡയമന്ഷനിലുള്ള BB100 എന്ന ഒരു വര്ക്കിങ് മോഡല് കമ്ബനി അവതരിപ്പിച്ചിട്ടുണ്ട്. 100 മൈക്രോവാട്ട് വൈദ്യുതിയാണ് ഈ മോഡലില് കമ്ബനി വാഗ്ധാനം ചെയ്യുന്നത്.ഇത് രണ്ട് വര്ഷത്തിനുള്ളില് ഒരു വാട്ട് വരെയെത്തും.
STORY HIGHLIGHTS:China is preparing to introduce a radionuclide battery.