Businesssharemarket

ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകള്‍ക്ക് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് അനുവദിച്ചു.

ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകള്‍ക്ക് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് അനുവദിച്ചു. ഇതോടെ, ക്രിപ്റ്റോ ഇടിഎഫ് പ്രവര്‍ത്തിപ്പിക്കുന്നതിനായി ചട്ടങ്ങളില്‍ യുഎസ് എസ്ഇഡി ഉടന്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ്.

ക്രിപ്റ്റോ ഇടിഫുമായി ബന്ധപ്പെട്ട് നിരവധി തരത്തിലുള്ള അഭ്യൂഹങ്ങളും, വ്യാജവാര്‍ത്തകളും പ്രചരിച്ച സാഹചര്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്. ബിറ്റ്കോയില്‍ ആദ്യ അപേക്ഷ നല്‍കി 10 വര്‍ഷമായപ്പോഴാണ് തീരുമാനം. ഇത് വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ക്രിപ്റ്റോ കറന്‍സികള്‍ക്ക് ഇടിഎഫ് ലഭിച്ചതോടെ ബിറ്റ്കോയിനിന്റെ മൂല്യം 1,00,000 ഡോളറിലേക്ക് എത്താന്‍ സാധ്യതയുണ്ട്. കൂടാതെ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 55 ബില്യണ്‍ ഡോളറിനടുത്തേക്ക് ഇടിഎഫ് നിക്ഷേപം എത്തുന്നതാണ്.

പ്രധാനമായും യുവാക്കളാണ് ക്രിപ്റ്റോ മേഖലയില്‍ നിക്ഷേപം നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. വിപണിയില്‍ നിന്ന് അനുകൂല നിലപാട് ലഭിച്ചതോടെ ബിറ്റ്കോയിന്‍ വിലയില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. 46,935.90 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഏഥര്‍ 15 ശതമാനം കുതിച്ച്, 2600 ഡോളറില്‍ എത്തി.

STORY HIGHLIGHTS:Exchange traded funds are allocated to cryptos including Bitcoin.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker