AutoMobileBusinessmotorcycle

ഹോണ്ട ഗുജറാത്ത് പ്ലാന്റില്‍ പുതിയഅസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു

ഹോണ്ട ഗുജറാത്ത് പ്ലാന്റില്‍ പുതിയഅസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു.

ഗുജറാത്തിലെ വിത്തലാപൂരിലെ നാലാമത്തെ ഇരുചക്രവാഹന പ്ലാന്റില്‍ പുതിയ മൂന്നാമത് അസംബ്ലി ലൈൻ ഉദ്ഘാടനം ചെയ്തു.

ഇതോടെ 6.5 ലക്ഷം യൂണിറ്റുകളുടെ ശേഷിയും ഹോണ്ട കൂട്ടിച്ചേര്‍ത്തു. മേക്ക് ഇൻ ഇന്ത്യ സംരംഭം ശക്തിപ്പെടുത്തുന്നതിനുള്ള കമ്ബനിയുടെ സുപ്രധാന ചുവടുവയ്പ്പാണിത്.

പുതിയ അസംബ്ലി ലൈൻ ഉദ്ഘാടനം ഞങ്ങളുടെ യാത്രയില്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആൻഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും, സിഇഒയും, പ്രസിഡന്റുമായ സുത്സുമു ഒട്ടാനി പറഞ്ഞു. ഉപഭോക്താക്കളെ വേഗത്തില്‍ കൂടുതല്‍ കാര്യക്ഷമമായി സേവിക്കുന്നതിന്, ഈ ശേഷി വിപുലീകരണ പദ്ധതി, എച്ച്‌എംഎസ്‌ഐയുടെ മൊത്തം വാര്‍ഷിക ഉത്പാദന അളവ് ഗണ്യമായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോണ്ടയുടെ അത്യാധുനിക വിത്തലാപൂര്‍ ഫെസിലിറ്റി സ്കൂട്ടര്‍ നിര്‍മാണത്തിന് മാത്രമായുള്ള ഹോണ്ടയുടെ ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റാണ്. ഹോണ്ടയുടെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്രവാഹനമായ ആക്ടീവയും, മറ്റ് സ്കൂട്ടര്‍ മോഡലുകളായ ഡിയോ, ആക്ടിവ 125, ഡിയോ 125 എന്നിവയും ഈ ഫെസിലിറ്റിയിലാണ് നിര്‍മിക്കുന്നത്. ആഗോള ഡിമാന്ഡ് നിറവേറ്റുന്നതിനായി 250 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങളുടെ എഞ്ചിനുകള്‍ നിര്‍മിക്കുന്നതിനുള്ള ഒരു എഞ്ചിൻ ലൈനും ഗുജറാത്ത് പ്ലാന്റിലുണ്ട്. ഇരുചക്ര വാഹന നിര്‍മാണ ശേഷിയില്‍ ആഗോളതലത്തില്‍ ഹോണ്ടയുടെ ഏറ്റവും പ്രധാനപ്പെട്ട ഉല്പാദന അടിത്തറകളിലൊന്ന് കൂടിയാണ് ഇന്ത്യ.

ഉത്തരവാദിത്വമുള്ള കോര്‍പ്പറേറ്റ് എന്ന നിലയില്‍ ഗുജറാത്ത് സംസ്ഥാനത്ത് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, റോഡ് സുരക്ഷ, ലിംഗസമത്വം, മറ്റ് സംരംഭങ്ങള് എന്നിവയ്ക്ക് വലിയ പിന്തുണ നല്കുന്നതിനൊപ്പം, ഗുജറാത്ത് പ്ലാന്റില്‍ 2030ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ലക്ഷ്യത്തിനായും കമ്ബനി സജീവമായി പ്രവര്ത്തിക്കുന്നുണ്ട്.

STORY HIGHLIGHTS:Honda has inaugurated a new assembly line at its Gujarat plant

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker