GulfNewsSaudi

സഊദിയിൽസ്പോൺസറില്ലാതെ താമസത്തിനുള്ള പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കി തിരിച്ചു .

റിയാദ്: സ്പോൺസറില്ലാതെ സഊദിയിൽ താമസത്തിനുള്ള പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കി. പ്രത്യേക കഴിവുള്ളവർ, പ്രതിഭകൾ, ബിസിനസ് നിക്ഷേപകർ, സ്റ്റാർട്ടപ് സംരംഭകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നതെന്ന് പ്രീമിയം റസിഡൻസി സെൻ്റർ ചെയർമാൻ ഡോ. മാജിദ് അൽഖസബി അറിയിച്ചു.

പുതിയ മേഖലകളിൽ അറിവിന്റെയും നിക്ഷേപത്തിൻ്റെയും അടിസ്ഥാനത്തിൽ വൈവിധ്യ സമ്പദ് വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണമാണിതെന്ന് അദ്ദേഹം പറഞ്ഞു.

അഡ്മിനിസ്ട്രേറ്റീവ്, ആരോഗ്യം, ശാസ്ത്രം, ഗവേഷണം എന്നീ മേഖലകളിൽ അനുഭവപരിചയം ഉള്ളവരും സൗദി തോഴിൽ മേഖലക്ക് അറിവ് കൈമാറ്റത്തിന് സംഭാവന ചെയ്യുന്ന മുതിർന്ന എക്‌സിക്യൂട്ടീവുകളും ആണ് ഒന്നാം വിഭാഗത്തിൽ ഉൾപ്പെടുന്നത്.

കായിക, സാംസ്ക്‌കാരിക മേഖലകളിൽ പ്രത്യേക കഴിവു തളിയിച്ചവരാണ് രണ്ടാം വിഭാഗത്തിൽ ഉൾപ്പെടുന്നത്. രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകരാണ് മൂന്നാം വിഭാഗത്തിലുളളത്. സൗദിയിൽ നൂതന കമ്പനികൾ ആരംഭിക്കാനോ വികസിപ്പിക്കാനോ ആഗ്രഹിക്കുന്നവരും ക്രിയാത്മകമായ ആശയങ്ങളുള്ള സംരംഭകരും പ്രോജക്ട് ഉടമകളുമാണ് നാലാം വിഭാഗത്തിൽ പെടുക. റിയൽ എസ്റ്റേറ്റ് ഉടമകൾ ആവാൻ ആഗ്രഹിക്കുന്നവരാണ് അഞ്ചാം വിഭാഗത്തിൽ പെടുന്നത്.

പ്രീമിയം ഇഖാമയുള്ളവർക്ക് സൗദിയിൽ താമസിക്കാനും ജോലി ചെയ്യാനും മികച്ച അവസരമുണ്ടാകും.

ഈ അഞ്ചു വിഭാഗത്തിൽ ഇഖാമക്ക് അപേക്ഷിക്കുന്നതിന് നാലായിരം റിയാലാണ് ഫീസ്. ഓരോ വിഭാഗത്തിനും പ്രത്യേക വ്യവസ്ഥകളുണ്ട്.

STORY HIGHLIGHTS:The premium Iqama for staying in Saudi Arabia without a sponsor has been divided into five categories.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker