ഉത്തര കൊറിയ ദക്ഷിണ കൊറിയയോട് യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോര്ട്ടുകള്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ആണ് ഇതുസംബന്ധിച്ചുള്ള സൂചനകള് നല്കിയത്.
സിയോളുമായുള്ള ‘യുദ്ധം ഒഴിവാക്കാനുള്ള ഉദ്ദേശ്യം’ രാജ്യത്തിനില്ലെന്നാണ് കിം ജോംഗ് ഉൻ പറഞ്ഞത്.
‘ഞങ്ങള് ഒരു തരത്തിലും ഏകപക്ഷീയമായി ഒന്നും ചെയ്യില്ല. പക്ഷേ ഒരു യുദ്ധം ഒഴിവാക്കാൻ ഞങ്ങള്ക്ക് ഉദ്ദേശമില്ല.’- എന്നാണ് കിം ജോംഗ് ഉൻ പറഞ്ഞത്. യുദ്ധത്തിന് തയ്യാറെടുക്കാനും ആണവ ആയുധങ്ങളുടെ ഉല്പ്പാദനം വര്ദ്ധിപ്പിക്കാനും കിം ജോംഗ് ഉൻ തന്റെ സൈന്യത്തോട് ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തെ പ്രധാന ആയുധ നിര്മാണ ശാലകള് അദ്ദേഹം സന്ദര്ശിച്ചതായും റിപ്പോര്ട്ടുണ്ട്.
കിം ജോംഗ് ഉൻ ദക്ഷിണ കൊറിയയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചു. ഇരു കൊറിയകളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനെ ‘മാറ്റത്തിന്റെ പുതിയ ഘട്ടം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ഒഴിവാക്കാനാകാത്ത യാഥാര്ത്ഥ്യമാണെന്നും’ കിം കൂട്ടിച്ചേര്ത്തു.
ഉത്തര -ദക്ഷിണ കൊറിയ സംഘര്ഷം
കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൊറിയകള് തമ്മിലുള്ള ശത്രുത വര്ദ്ധിച്ചു. ഉത്തരകൊറിയയ്ക്ക് മേല് ദക്ഷിണ കൊറിയ തങ്ങളുടെ ചാര ഉപഗ്രഹം വിക്ഷേപിച്ചതിന് പിന്നാലെ ബന്ധം കൂടുതല് വഷളായി. ഉത്തര കൊറിയ ദക്ഷിണ കൊറിയയുമായുള്ള സൈനിക ഉടമ്ബടി റദ്ദാക്കിയിരുന്നു.
STORY HIGHLIGHTS:North Korea is reportedly preparing for war with South Korea.