ദോഹ:ഖത്തര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കി. മുനിസിപ്പാലിറ്റി മന്ത്രിയായി അബ്ദുള്ള ബിന്‍ ഹമദ് അല്‍ അത്തിയ്യയെ നിയമിച്ചു.
എച്ച് ഇ ഡോ. അബ്ദുല്ല ബിൻ അബ്ദുല്‍ അസീസ് ബിൻ തുര്‍ക്കി അല്‍ സുബൈയ്യ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി, ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അല്‍താനിയെ കായിക യുവജന മന്ത്രിയായും നിയമിച്ച് ഉത്തരവിറക്കി.
നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായി ഇബ്രാഹിം ബിൻ അലി ബിൻ ഈസ അല്‍ ഹസ്സൻ അല്‍ മുഹന്നനാദി സ്ഥാനമേറ്റു. ഇത് കൂടാതെ 2024 സാമ്ബത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന് ഖത്തര്‍ അമീര്‍ അംഗീകാരം നല്കി.
STORY HIGHLIGHTS:Qatar Cabinet reorganized and issued an order.