വിറ്റാമിന് കെയുടെ അഭാവം ആര്ത്തവത്തെ ബാധിക്കാം.
വിറ്റാമിന് കെയുടെ അഭാവം ആര്ത്തവത്തെ ബാധിക്കാം. രക്തം കട്ടപിടിക്കുന്നതില് വിറ്റാമിന് കെ ഒരു പങ്ക് വഹിക്കുന്നു. ആവശ്യത്തിന് വിറ്റാമിന് കെ ഇല്ലെങ്കില് ഇത് രക്തസ്രാവം വര്ദ്ധിക്കുന്നതിന് കാരണമാകും. വിറ്റാമിന് കെയുടെ കുറവ് വളരെ സാധാരണമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
രക്തപരിശോധനയിലൂടെ രക്തത്തിലെ വിറ്റാമിന് കെയുടെ അളവ് തിരിച്ചറിയാനാകും. പ്രോത്രോംബിന് ടൈം (പിടി) ടെസ്റ്റ് രക്തം കട്ടപിടിക്കാന് എടുക്കുന്ന സമയം വിലയിരുത്തുന്നു. കട്ടപിടിക്കുന്ന ഘടകങ്ങളുടെ സമന്വയത്തിന് വിറ്റാമിന് കെ നിര്ണായകമാണ്. ഇരുമ്പ് ധാരാളം അടങ്ങിയ ചീര വിറ്റാമിന് എ, സി, കെ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണ്.
ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന് കെ അടങ്ങിയ ഭക്ഷണമാണ് കോളിഫ്ളവര്. ഒരു കപ്പ് കോളിഫ്ളവറില് പ്രതിദിനം ശുപാര്ശ ചെയ്യുന്ന വിറ്റാമിന് കെയുടെ 19% അടങ്ങിയിരിക്കുന്നു. വിറ്റാമിന് കെ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബ്രൊക്കോളി. ഒരു കപ്പ് ബ്രോക്കോളിയില് 110 എംസിജി വിറ്റാമിന് കെ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന് സമ്പുഷ്ടമായ മുട്ടയില് വിറ്റാമിന് കെ അടങ്ങിയിട്ടുണ്ട്.
ഒരു മുട്ടയുടെ മഞ്ഞക്കരുവില് 67 മുതല് 192 എംസിജി വരെ വിറ്റാമിന് കെ2 അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമായ മത്സ്യം ശരീരത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യകരമായ പ്രവര്ത്തനത്തിന് അത്യന്താപേക്ഷിതമാണ്.
STORY HIGHLIGHTS:Vitamin K deficiency can affect menstruation.