കുവൈറ്റ് :രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഉറപ്പാക്കാന് നിരീക്ഷണം ശക്തമാക്കി വാണിജ്യ മന്ത്രാലയം.കഴിഞ്ഞ ദിവസം കോഓപറേറ്റിവ് സ്റ്റോറില് നടത്തിയ ഫീല്ഡ് പര്യടനത്തില് നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയതായി കമ്മോഡിറ്റി സൂപ്പര്വിഷൻ ഏജൻസി ഡയറക്ടര് ഫൈസല് അല് അൻസാരി പറഞ്ഞു.
മന്ത്രാലയത്തില് രജിസ്റ്റര് ചെയ്തിട്ടുള്ള 39 ഭക്ഷ്യോല്പന്നങ്ങളുടെ വില സ്ഥിരതയും സംഘം വിലയിരുത്തി. അന്യായമായ വിലവര്ധന കണ്ടാല് ഉപഭോക്താക്കള് വാണിജ്യ മന്ത്രാലയം ഹോട്ട്ലൈന് നമ്ബര് വഴിയോ വെബ്സൈറ്റ് വഴിയോ പരാതി നല്കണമെന്ന് അധികൃതര് ആവശ്യപ്പെട്ടു. റമദാനോട് അനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന് പ്രത്യേക ടീമിനെ നിയമിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര് സെക്രട്ടറി സിയാദ് അല് നജീം അറിയിച്ചു.
STORY HIGHLIGHTS:Ministry of Commerce to ensure stock of food items in the country