Business

150 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി ആകാശ എയര്‍.

ഡല്‍ഹി: 150 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി ആകാശ എയര്‍. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

ലോകത്തിലെ അതിവേഗം വളരുന്ന ഏവിയേഷൻ മാര്‍ക്കറ്റില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

ഇതുമായി ബന്ധപ്പെട്ട് ബോയിങ്ങുമായി കരാറിലെത്താനുള്ള ചര്‍ച്ചകള്‍ ആകാശ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിങ്സ് ഇന്ത്യയെന്ന പേരില്‍ ജനുവരില്‍ 18 മുതല്‍ 21 വരെ നടക്കുന്ന രാജ്യത്തെ സിവില്‍ ഏവിയേഷൻ പരിപാടിയില്‍ വെച്ച്‌ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് സൂചന.

അതേസമയം, ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് ആകാശ എയര്‍ വക്താവ് പറഞ്ഞു. ബോയിങ്ങും ഇതുസംബന്ധിച്ച്‌ പ്രതികരണം നടത്തിയിട്ടില്ല.

ഇന്ത്യയിലെ മാര്‍ക്കറ്റില്‍ നാല് ശതമാനം വിഹിതമുള്ള വ്യോമയാന കമ്ബനിയാണ് ആകാശ. 60 ശതമാനം വിപണി വിഹിതവുമായി ഇൻഡിഗോയാണ് ഇന്ത്യയില്‍ ഒന്നാമത്. 26 ശതമാനം വിഹിതവുമായി ടാറ്റ ഗ്രൂപ്പിന്റെ കമ്ബനികളാണ് രണ്ടാമത്.

നിലവില്‍ ആഭ്യന്തര സര്‍വീസുകളാണ് ആകാശ നടത്തുന്നത്. പുതിയ വിമാനങ്ങള്‍ കൂടി എത്തിയാല്‍ ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും അറബ് രാജ്യങ്ങളിലേക്കും ആകാശ സര്‍വീസ് നടത്താൻ സാധ്യതയുണ്ട്.

അതേസമയം, 500 എയര്‍ബസ് വിമാനങ്ങള്‍ വാങ്ങാൻ ഇൻഡിഗോ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 470 എയര്‍ബസ്, ബോയിങ് വിമാനങ്ങള്‍ വാങ്ങാനാണ് ടാറ്റയുടെ ഓര്‍ഡര്‍.

STORY HIGHLIGHTS:Akasha Air orders 150 aircraft

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker