IndiaNews

ബ്രാൻഡഡ് ഷൂസുകളുമായി പോയ ട്രക്ക് തട്ടിയെടുത്ത് മോഷണം നടത്തിയവർ പിടിയിൽ.

ബാംഗ്ലൂർ :ഇ-കൊമേഴ്സ് കമ്പനിയായ മിന്ത്രയിലേക്ക് ബ്രാൻഡഡ് ഷൂസുകളുമായി പോയ ട്രക്ക് തട്ടിയെടുത്ത് മോഷണം നടത്തിയവർ പിടിയിൽ. അസം സ്വദേശികളായ സുബ്ഹാൻ പാഷ, മൻസർ അലി, ഷാഹിദുൽ റഹ്‌മാൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ മറ്റു നാലുപേർ ഒളിവിലാണ്. ബഹുരാഷ്ട്ര ബ്രാൻഡുകളുടെ ഷൂസുകളും വസ്ത്രങ്ങളും സൂക്ഷിക്കുന്ന വെയർ ഹൗസുകളിൽ തൊഴിലാളികളായി കയറി മോഷണം നടത്തിവരുന്നവരാണ് പിടിയിലായവരെന്ന് പോലീസ് അറിയിച്ചു. ഒന്നോ രണ്ടോ ആഴ്‌ച ജോലിക്കുനിന്ന് മോഷണം നടത്തി കടന്നു കളയുന്നതാണ് പ്രതികളുടെ രീതിയെന്നും പോലീസ് വിശദീകരിച്ചു.

നൈക്കി ഷൂ’ സൂക്ഷിക്കുന്ന ഗോഡൗണിൽ ജോലി അന്വേഷിച്ചെത്തിയ, നിലവിൽ ഒളിവിലുള്ള പ്രതി സാലിഹ് അഹമ്മദ് ലഷ്കറാണ് മോഷണം ആസൂത്രണം ചെയ്ത‌ത്. കഴിഞ്ഞ ഡിസംബർ 21ന് ആയിരുന്നു അനേക്കലിലെ ഷെട്ടിഹള്ളിയിലുള്ള നൈക്കി കമ്പനിയുടെ ഗോ ഡൗണിൽനിന്നും 1,558 ജോഡി ഷൂസുകൾ നിറച്ച ട്രക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ഡ്രൈവറെ ഭീഷണിപ്പെടുത്തി വാഹനം വഴിതിരിച്ച് വിട്ടാണ് സംഘം തട്ടിപ്പു നടത്തിയത്. രാത്രി ഒൻപത് മണിക്ക് അനുഗോണ്ടനഹള്ളിയിലെ മിന്ത്രയുടെ ഗോഡൗണിൽ എത്തേണ്ട വാഹനം മറ്റൊരിടത്തു നിർത്തി വേറൊരു ഗോഡൗണിലേക്കു സാധങ്ങൾ മാറ്റുകയായിരുന്നു.

സംഘത്തിലെ മറ്റ് ആറു പേരും ഇതിന് സഹായം ചെയ്തു. കാലിയായ ട്രക്ക് പിന്നീട് ചിക്കജലയിൽ ഉപേക്ഷിച്ചു. നിശ്ചിത സമയം കഴിഞ്ഞും ഗോഡൗണിൽനിന്ന് ട്രക്ക് തിരിച്ചെത്താതായതോടെ വാഹന ഉടമ ജിപിഎസ് പരിശോധിച്ചപ്പോഴാണ് വാഹനം ചിക്കജലയിൽ നിശ്ചലമായതായി കണ്ടെത്തിയത്. മിന്ത്രയിലും നൈക്കിയിലും വിവരമറിയിച്ച വാഹന ഉടമ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് . റസാഖ് പല്യയിലെ ഗോഡൗണിൽ പ്രതികൾ ഒളിപ്പിച്ച ഷൂസുകൾ പോലീസ് പീന്നീട് കണ്ടെടുത്തു. കൂട്ടത്തിലുണ്ടായിരുന്ന കുറച്ച് ഷൂസുകൾ പ്രതികൾ വില്പന നടത്തി പണമുണ്ടാക്കിയതായി പോലീസ് പറഞ്ഞു. നേരത്തെ സമാന രീതിയിൽ രണ്ടു തവണ മോഷണം നടത്തി പിടിക്കപ്പെട്ടവരാണ് പ്രതികളിൽ രണ്ടു പേരെന്ന് പോലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

STORY HIGHLIGHTS:Those who stole the truck carrying branded shoes were arrested.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker