ഇനി പായ്ക്കറ്റ് ഉല്പ്പന്നങ്ങളില് നിര്മ്മാണ തീയതിയും യൂണിറ്റ് വില്പ്പന വിലയും നിര്ബന്ധം.
രാജ്യത്ത് വില്ക്കുന്ന ഉല്പ്പന്നങ്ങളില് അവ നിര്മ്മിച്ച തീയതിയും, യൂണിറ്റിന്റെ വില്പ്പന വിലയും അച്ചടിക്കുന്നത് നിര്ബന്ധമാക്കി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കി.
തിങ്കളാഴ്ച മുതല് ഉത്തരവ് പ്രാബല്യത്തില് വന്നതായി കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര് സിങ് അറിയിച്ചു. മുൻ ചട്ട പ്രകാരം ഉല്പ്പന്നങ്ങളില് നിര്മ്മിച്ച തീയതിയോ അല്ലെങ്കില് ഇറക്കുമതി ചെയ്ത തീയതിയോ കമ്ബനികളുടെ ഇഷ്ടാനുസരണം അച്ചടിക്കാനുള്ള അവസരം നല്കിയിരുന്നു.
എന്നാല് പുതിയ ഉത്തരവിലൂടെ ഉല്പ്പന്നങ്ങള് നിര്മ്മിച്ച തീയതിയും ഒരു യൂണിറ്റിന്റെ വില്പ്പന വിലയും കമ്ബനികള് നിര്ബന്ധമായും അച്ചടിച്ചിരിക്കണം. ഉല്പ്പന്നങ്ങള് വില്ക്കുന്നത് പലപ്പോഴും ” പല അളവുകളില് ആയിരിക്കും. ചക്കരക്കൽ വാർത്ത. അതുകൊണ്ട് ഒരു ഉല്പ്പന്ന യൂണിറ്റിന്റെ വില എത്ര എന്നുള്ളത് ഉപഭോക്താവിന് വ്യക്തമായി മനസിലാക്കാൻ കഴിയണം. ഒരു യൂണിറ്റ് ഉല്പ്പന്നത്തിന്റെ വില അച്ചടിക്കുന്നതിലൂടെ ഇത് സാധ്യമാകും.” – രോഹിത് കുമാര് സിങ് പറഞ്ഞു.
പുതിയ നിര്ദ്ദേശത്തിലൂടെ, വാങ്ങുന്ന ഉല്പ്പന്നങ്ങള് നിര്മ്മിച്ച തീയതിയും അതിന്റെ ഒരു യൂണിറ്റിന്റെ വില്പ്പന വിലയും ഉപഭോക്താക്കള്ക്ക് അറിയാൻ കഴിയും. ഉദാഹരണമായി 2.5 കിലോഗ്രാം ഗോതമ്ബ് മാവിന്റെ ഒരു പാക്കേജില് അതിന്റെ യൂണിറ്റ് വിലയും അതായത് ഒരു കിലോയുടെ വിലയും മാക്സിമം റീട്ടെയില് വിലയും (എംആര്പി) നല്കണം.. കൂടാതെ ഒരു കിലോഗ്രാമില് താഴെയുള്ള ഉല്പ്പന്നങ്ങളുടെ പാക്കേജുകളില് എംആര്പിയോടൊപ്പം ഒരു ഗ്രാമിന്റെ വിലയും രേഖപ്പെടുത്തിയിട്ടുണ്ടാകും.
STORY HIGHLIGHTS:Manufacturing date and unit selling price are now mandatory on packaged products