മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റെ ക്യാരക്ടര് പോസ്റ്റര് റിലീസ് ചെയ്തു.

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റെ ക്യാരക്ടര് പോസ്റ്റര് റിലീസ് ചെയ്തു. അര്ജുന് അശോകന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റര്. പേടിച്ചരണ്ട് എന്തോ നോക്കി നില്ക്കുന്ന അര്ജുനെ പോസ്റ്ററില് കാണാം. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളുടെ ബ്ലൈക് ആന്ഡ് വൈറ്റ് കോംമ്പോയാണ് ഈ പോസ്റ്ററിലും ഉള്ളത്. അര്ജുന്റെ കരിയറിലെ ശക്തമായൊരു വേഷമാകും ഇതെന്നാണ് വിലയിരുത്തലുകള്. ആസിഫ് അലി ചെയ്യാനിരുന്ന വേഷമാണ് ഇത്. എന്നാല് പ്രതീക്ഷിച്ചതിനെക്കാള് നേരത്തെ ഭ്രമയുഗം ഷൂട്ടിംഗ് ആരംഭിച്ചതിനാല് താരത്തിന് ഇത് ഒഴിവാക്കേണ്ടി വരികയായിരുന്നു. ഇക്കാര്യം മുന്പ് ആസിഫ് തന്ന തുറന്നു പറഞ്ഞതുമാണ്. മലയാള സിനിമയിലെ എണ്ണംപറഞ്ഞ സിനിമകളില് ഒന്നായിരിക്കും ഭ്രമയുഗം എന്നും മമ്മൂട്ടി ഈ ചിത്രം ചെയ്യുമെന്ന് താന് കരുതിയിരുന്നില്ലെന്നും ആസിഫ് അന്ന് പറഞ്ഞിരുന്നു. അര്ജുന്റേത് ഏറെ ശ്രദ്ധേയമായ വേഷം ആയിരിക്കും. അത്രയും പ്രതീക്ഷിച്ച് ചെയ്യണമെന്ന് കരുതിയ വേഷമായിരുന്നു അതെന്നും അര്ജുനിലേക്ക് തന്നെ ആ വേഷം പോയതില് സന്തോഷമെന്നും ആസിഫ് കൂട്ടിച്ചേര്ത്തിരുന്നു. പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ് ഭ്രമയുഗത്തില് ഉള്ളത്. നായകന് എന്നൊന്നില്ല. ചെറിയൊരു വില്ലനിസം ഉള്ള വേഷമാണ് മമ്മൂട്ടിയുടേതെന്നായിരുന്നു മുന്പ് അര്ജുന് അശോകന് പറഞ്ഞത്.
STORY HIGHLIGHTS:Mammootty has released the character poster of the film ‘Bhramayuga’.