
മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ ജോലിചെയ്യുന്ന സ്ഥലമാണ് ദുബായ്. ദുബായില്‍ നിലവില്‍ വന്ന പുതിയ താമസനിയമം പ്രവാസികള്‍ക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുയരുന്നു.
ഫ്ലാറ്റുരള് ഷെയർ ചെയ്തും ബെഡ്സ്പേസ് വാടകയ്ക്കെടുത്തും ജീവിതച്ചെലവ് കുറച്ചിരുന്ന പ്രവാസികള്‍ക്കാണ് പുതിയ താമസന നിയമം തിരിച്ചടിയാകുന്നത്. ഇനി മുതല്‍ ഇത്തരം പങ്കുവയ്ക്കലുകള്‍ക്ക് സർക്കാരിന്റെയും ഫ്ലാറ്റ് ഉടകളുടെയും ഔദ്യോഗിക അനുമതി നിർബന്ധമാക്കി. നിയമവിരുദ്ധമായ ബെഡ് സ്പേസുകള്‍, അനധികൃത പങ്കുവയ്ക്കലുകള്‍ , കെട്ടിടങ്ങളില്‍ ആളുകളെ കുത്തിനിറച്ചുള്ള താമസം എന്നിവ പൂർണമായും തടയാനാണ് നീക്കം. പങ്കുവച്ചുള്ള താമസം പൂർണമായി നിരോധിച്ചിട്ടുണ്ടെങ്കിലും നിയമപരമായ ചട്ടക്കൂടിനുള്ളില്‍ മാത്രമേ ഇനി ഇതനുവദിക്കൂ.
വാടകക്കാരരൻ മറ്റൊരാള്‍ക്ക് മുറിയോ ബെഡ് സ്പേസോ മറ്റൊരാള്‍ക്ക് മറിച്ച് നല്‍കുന്നത് പുതിയ നിയമപ്രകാരം പൂർണമായി നിരോധിച്ചു. ഫ്ലാറ്റ് വാടകയ്ക്കെടുത്ത ആള്‍ക്ക് കെട്ടിട ഉടമയുടെ രേഖാമൂലമുല്ള സമ്മത പത്രമില്ലാതെ മറ്റൊരാളെ കൂടെ താമസിപ്പിക്കാനോ വാടക ഈടാക്കാനോ കഴിയില്ല. പ്രധാന കരാറില്‍ തന്നെ സബ് ലെറ്റിംഗിവ് അനുമതിയുണ്ടെങ്കില്‍ മാത്രമേ ഇത് സാദ്ധ്യമാകൂ. കെട്ടിട ഉടമകള്‍ക്കോ ലൈസൻസുള്ള ഏജൻസികള്‍ക്കോ മാത്രമേ ഇനി പങ്കുവച്ചുള്ള താമസ സൗകര്യങ്ങള്‍ നല്കാൻ അനുവാദമുള്ളൂ. ഇതിനായി ദുബായ് മുനിസിപ്പാലിറ്റി , ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ പ്രത്യേക പെർമിറ്റ് ലഭിച്ചിരിക്കണം
ഓരോ മുറിയിലും താമസിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തിലും കൃത്യമായ പരിധിയുണ്ടാകും. ഫ്ലാറ്റുകള്ക്കുള്ളില് ബോർഡുകള്‍ വച്ച് താത്കാലികമായി നിർമ്മിക്കുന്ന മുറികള്‍ പൂർണമായി നിരോധിച്ചു. തീപിടിത്തത്തിനെതിരെയുള്ള സുരക്ഷ, ശുചിത്വം, കാറ്റും വെളിച്ചവും ഉറപ്പാക്കല്‍ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കെട്ടിടങ്ങള്‍ക്ക് മാത്രമേ ഒരുവർഷത്തെയോ രണ്ടുവർഷത്തെയോ പെർമിറ്റ് ലഭിക്കൂ. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇവരില്‍ നിന്ന് കനത്ത തുക പിഴയായി ഈടാക്കും. ലംഘനത്തിന്റെ തോത് അനുസരിച്ച് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്താം.
New residency law hits expats in Dubai



