TechWorld

വാട്സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ് അടക്കണം; പുതിയ നിയമം പ്രഖ്യാപിച്ച്‌

വാട്സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിൻ ആകാൻ ലൈസൻസ് ഫീസ്അടയ്ക്കണമെന്ന നിയമവുമായി ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേ. രാജ്യത്തെ പോസ്റ്റ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയില്‍ രജിസ്റ്റർ ചെയ്ത് ഫീസും അടയ്ക്കുന്നവർക്കേ മാത്രമേ വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിനാകാൻ പറ്റൂ.

പോസ്റ്റല്‍ മന്ത്രി ടടേണ്ട മാവേതേരയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിനായാണ് സിംബാബ്‌വേ പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. 50 ഡോളറാണ്(ഏകദേശം 4200 രൂപ) ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. ലൈസൻസ് നല്‍കുന്നതിന്റെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവർ അവരുടെ വ്യക്തി വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമം നിലനിർത്തുന്നതിനും നിയമം നിർണായകമാണെന്ന് സർക്കാർ വാദിക്കുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്കിനെയും ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകളുടെ മികച്ച ഭരണത്തിൻ്റെ ആവശ്യകതയെയും കുറിച്ചുള്ള ആഗോള ആശങ്കകള്‍ക്കിടയിലാണ് ഈ നിയന്ത്രണം. ഓണ്‍ലൈൻ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്ന് വിമർശകർ പറയുന്നു.

STORY HIGHLIGHTS:License fee must be paid to become a WhatsApp group admin;  Announcing the new law

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker