Health

മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍?

മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അല്‍പം ശ്രദ്ധിക്കാം. നാച്വറല്‍ ഷുഗര്‍ പോലും ആരോഗ്യകരമെങ്കിലും മിതമായ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. എന്തുതരം പഞ്ചസാര ആണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.

അമിതമായി മധുരം കഴിക്കുന്നത് പെട്ടെന്ന് കൂടാന്‍ കാരണമാകും. ശരീരത്തിലെ അവയവങ്ങള്‍ക്കു മാത്രമല്ല, ചര്‍മത്തിനും മധുരം ദോഷം ചെയ്യും. അമിതമായി മധുരം കഴിച്ചാല്‍ ചര്‍മത്തില്‍ പാടുകളും മുഖക്കുരുവും ഉണ്ടാകും. മധുരം അമിതമായി കഴിക്കുന്നത് മുഡ്സ്വിങ്ങ്സിനു കാരണമാകും. മാത്രമല്ല എത്ര മധുരം കഴിക്കുന്നുവോ ഇനിയും അത്രയും കൂടുതല്‍ മധുരം കഴിക്കാന്‍ വീണ്ടും തോന്നുകയും ചെയ്യും.

മധുരത്തിന്റെ അമിതോപയോഗം രോഗപ്രതിരോധ ശക്തി കുറയാന്‍ കാരണമാകും. മധുരം പൂര്‍ണമായും ആഗിരണം ചെയ്യപ്പെടാതെ ബാക്കി വരുകയും ഇത് ചെറുകുടലിലെത്തുകയും അവിടത്തെ ബാക്ടീരിയകള്‍ക്ക് ഇത് ഭക്ഷണമാകുകയും എന്‍ഡോടോക്സിന്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യും. ഈ എന്‍ഡോടോക്സിനുകള്‍ രക്തത്തില്‍ കലരുകയും ഇന്‍ഫ്ലമേഷന്‍ ഉണ്ടാക്കുകയും പ്രതിരോധശേഷി ഇല്ലാതാക്കുകയും ചെയ്യും. ബാക്കി വരുന്ന ഷുഗര്‍ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടില്ലെങ്കില്‍ അത് ഇന്‍ഫ്ലമേഷന് കാരണമാകും. ശരീരത്തില്‍ പ്രായമാകല്‍ വേഗത്തിലാകാനും ഇത് കാരണമാകും.

STORY HIGHLIGHTS:Are you a sweet tooth?

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker