Entertainment

‘കപ്പേള’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആക്ഷന്‍ ചിത്രവുമായി മുഹമ്മദ് മുസ്തഫ

‘കപ്പേള’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആക്ഷന്‍ ചിത്രവുമായി മുഹമ്മദ് മുസ്തഫ. സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘മുറ’ സിനിമ ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തും. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു. ഹ്രിദ്ധു ഹാറൂണ്‍, മാല പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

STORY HIGHLIGHTS:After the hit film ‘Kappela’, Mohammad Mustafa is coming up with an action film

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker