Tech

യൂട്യൂബ് ഷോട്‌സിന്റെ ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനം.

യൂട്യൂബ് ഷോട്‌സിന്റെ ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനം. 60 സെക്കൻഡുള്ള നിലവിലെ ദൈർഘ്യം 3 മിനിറ്റായി ഉയർത്താനാണ് യൂട്യൂബിന്റെ ശ്രമം.

ഈ മാറ്റം ഉടൻ പ്രാബല്യത്തില്‍ വരും.

30 സെക്കൻഡ് ദൈർഘ്യത്തിനെതിരെ യൂട്യൂബ് ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു. കാര്യങ്ങള്‍ അവതരിപ്പിക്കാൻ 30 സെക്കൻഡ് കുറവാണെന്നായിരുന്നു ഇവരുടെ പരാതി. ഇതിന് പിന്നാലെയാണ് യൂട്യൂബ് ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനിക്കുന്നത്.

ഒക്ടോബർ 15 മുതല്‍ പുതിയ സമയപരിധിയായ 3 മിനിറ്റ് നിലവില്‍ വരും. ക്രിയേറ്റർമാർക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിനും ഉപഭോക്താക്കളെ എൻഗേജിങ് ആക്കാൻ കഴിയുന്ന ഉള്ളടക്കം നിർമ്മിക്കുന്നതിനുമാണ് പുതിയ സമയപരിധി എത്തിക്കുന്നത്.

എന്നാല്‍ ദൈർഘ്യം ഉയർത്തുന്നതോടെ ഷോട്‌സ് അല്ലാത്ത വിഡിയോകളോട് ഉപഭോക്താക്കള്‍ക്ക് താത്പര്യം നഷ്ടപ്പെടുമോയെന്ന സംശയവും ഉയരുന്നുണ്ട്.

ഗൂഗിള്‍ ഡീപ് മൈൻഡിൻ്റെ വീഡിയോ ജനറേറ്റിംഗ് മോഡലായ വീയോ, യൂട്യൂബ് ഷോർട്ട്സിലേക്ക് വരുമെന്നും കമ്ബനി ഉറപ്പുനല്‍കിയിട്ടുണ്ട്.

യൂസേഴ്സിന് അവരുടെ ഇഷ്‌ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്തെടുക്കാൻ കഴിയുന്ന ഫീച്ചർ‌ ഷോട്സില്‍ ലഭ്യമാക്കും.

STORY HIGHLIGHTS:The decision to increase the length of YouTube shots.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker