Tech

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ശക്തമായ സുരക്ഷയൊരുക്കി ഗൂഗിള്‍

ആൻഡ്രോയിഡ് ഫോണുകള്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍. പുതിയ തെഫ്റ്റ് ഡിറ്റക്ഷൻ സംവിധാനത്തിലൂടെയാണ് കമ്ബനി ഉപഭോക്താക്കളുടെ ഡാറ്റയ്ക്കും ഫോണിനും സുരക്ഷയൊരുക്കുന്നത്.

ഇതുവഴി ഫോണ്‍ മോഷ്ടിക്കുന്നയാള്‍ക്ക് അതുകൊണ്ട് കാര്യമായ ഉപയോഗമില്ലാതെ വരും.

ഈ പുതിയ സുരക്ഷാ ഫീച്ചർ നിലവില്‍ യുഎസിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷാവോമിയുടെ 14ടി പ്രോയില്‍ ഈ ഫീച്ചർ കണ്ടെത്തിയതായി മിഷാല്‍ റഹ്മാൻ എന്നയാള്‍ ത്രെഡ്സില്‍ പോസ്റ്റ് ചെയ്തു.

പ്രധാനമായി മൂന്ന് ഭാഗങ്ങളാണ് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക് സംവിധാനത്തിനുള്ളത്. അതില്‍ ആദ്യത്തേതാണ് തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്.

മെഷീൻ ലേണിങ് സംവിധാനം ഉപയോഗിച്ച്‌ ഫോണ്‍ അതിന്റെ ഉപഭോക്താക്കളില്‍ നിന്നും തട്ടിയെടുത്തിരിക്കുകയാണെന്നും ഉടമയില്‍ നിന്ന് വാഹനത്തിലോ മറ്റോ ഓടിക്കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയും. ഉടൻ തന്നെ ഫോണ്‍ തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്മോഡിലേക്ക് മാറും. ഇതോടെ മോഷ്ടാവിന് ഫോണ്‍ തുറക്കാൻ സാധിക്കാതെ വരും.

ഓഫ്ലൈൻ ഡിവൈസ് ലോക്ക് ആണ് മറ്റൊരു ഭാഗം. ഫോണ്‍ നിശ്ചിത സമയപരിധിയില്‍ കൂടുതല്‍ ഇന്റർനെറ്റ് കണക്ടിവിറ്റിയില്‍ നിന്ന് വിച്ഛേദിക്കപ്പെട്ടാല്‍ ഫോണ്‍ ലോക്കാവും.

ഫോണ്‍ അസ്വാഭാവികമായി ഓഫ്ലൈൻ ആവുന്നത് തിരിച്ചറിഞ്ഞാണ് ഈ നീക്കം. മോഷ്ടിച്ചയാള്‍ ഫോണിലെ കണക്ടിവിറ്റി ഓഫ് ചെയ്താലും ഈ ഫീച്ചർ ഫോണിന് സുരക്ഷ നല്‍കും.
റിമോട്ട് ലോക്ക് ഫീച്ചറാണ് അടുത്തത്.

ഫൈന്റ് മൈ ഡിവൈസ് മാനേജർ ഉപയോഗിച്ച്‌ ഉപഭോക്താവിന് ഫോണ്‍ ദൂരെ നിന്ന് ലോക്ക് ചെയ്യാനാവും.

സെറ്റിങ്സില്‍-ഗൂഗിള്‍-ഗൂഗിള്‍ സർവീസസ് മെനു തുറന്നാല്‍ ഈ ഫീച്ചറിന് അനുയോജ്യമായ മോഡലുകളില്‍ തെഫ്റ്റ് പ്രൊട്ടക്ഷൻ ഫീച്ചർ കാണാം. ഏറ്റവും പുതിയ ഗൂഗിള്‍ പ്ലേ സർവീസസ് ആണ് ഫോണിലെന്ന് ഉറപ്പുവരുത്തുക.

STORY HIGHLIGHTS:Google has provided strong security for Android phones

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker