വൈറലായി ഒരു കണക്കിന്റെ ഉത്തരക്കടലാസ്
പഠിച്ചിട്ട് നമ്മള് എന്തുചെയ്യാനാണ്? എന്തായാലും അവസാനം മരിക്കും’ : വൈറലായി ഒരു കണക്കിന്റെ ഉത്തരക്കടലാസ്
ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയാമാണ് ് സ്കൂള്‍ കാലഘട്ടം. കാരണം പഠിക്കുക മാത്രമല്ല രസകരമായ പല അനുഭവങ്ങളും നല്‍കുന്നത് സ്കൂള്‍ കാലഘട്ടം തന്നെയാണ്.
അതുപോലെ തന്നെ തമാശകള്‍ നിറഞ്ഞ നിമിഷങ്ങളും ഈ കാലത്തിലുണ്ടാകും. മാത്രമല്ല വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളില്‍ കാണുന്ന പല തമാശകളും ഇന്ന് അധ്യാപകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു ഉത്തരക്കടലാസാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഉത്തരക്കടലാസ് വൈറലായി മാറാന്‍ കാരണം അതില്‍ വിദ്യാര്‍ത്ഥി എഴുതിവച്ചിരിക്കുന്ന ഒരു ക്വോട്ടാണ്. അധ്യാപകനും സോഷ്യല്‍ മീഡിയ യൂസറുമായ രാകേഷ് ശര്‍മ്മയാണ് തന്റെ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അതില്‍ ആദ്യം തന്നെ കാണിക്കുന്നത് അധ്യാപകന് വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസിലെ ഓരോ പേജുകളായി കാണിക്കുന്നതാണ്. അതില്‍ ഓരോ ചോദ്യത്തിനും വിദ്യാര്‍ത്ഥി നേടിയിരിക്കുന്ന മാര്‍ക്കും കാണിക്കുന്നുണ്ട്.
ഏറ്റവും ഒടുവിലായിട്ടാണ് വിദ്യാര്‍ത്ഥി എഴുതിയിരിക്കുന്ന ക്വോട്ട് അധ്യാപകന് കാണിക്കുന്നത്. ഹിന്ദിയിലാണ് അത് എഴുതിയിരിക്കുന്നത്. അതില്‍ പറയുന്നത് വലിയ ലോകതത്വം തന്നെയാണ്. മനുഷ്യര്‍ മെല്ലെമെല്ലെ മരണത്തിലേക്ക് പോകും എന്നാണ് വിദ്യാര്‍ത്ഥി പറയാന്‍ ശ്രമിക്കുന്നത്. ‘പഠിച്ചിട്ട് നമ്മളെന്ത് ചെയ്യാനാണ്? എന്തായാലും, അവസാനം നമ്മള് മരിക്കണം. എന്നാലും, ഈ പരീക്ഷയില്‍ വിജയിക്കുമെന്ന് എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്’ എന്നാണ് വിദ്യാര്‍ത്ഥി എഴുതിയിരിക്കുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായി മാറിയത്. നിരവധിപ്പേരാണ് ഇതിന് രസകരമായ കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ഒരാള്‍ കുറിച്ചിരിക്കുന്നത്, ‘ഒരു കഷ്ണം പേപ്പറല്ല എന്റെ ഭാവി നിശ്ചയിക്കുന്നത്’ എന്നാണ്. മറ്റൊരാള്‍ കുറിച്ചത്, ‘അത് കണ്ടിട്ട് എന്റെ കണക്കുപരീക്ഷയുടെ ഉത്തരക്കടലാസ് പോലെയുണ്ട്’ എന്നാണ്. മറ്റൊരാള്‍ കുറിച്ചതാവട്ടെ, ‘ജീവിതത്തില്‍ ഇത്രയെങ്കിലും ആത്മവിശ്വാസം ഉണ്ടായാല്‍ മതിയായിരുന്നു’ എന്നാണ്.
STORY HIGHLIGHTS:A maths answer paper has gone viral