GulfSaudi

സഊദിയിൽ ചില മേഖലയിൽ ഈ മാസം 21 മുതൽ സ്വദേശിവത്കരണം.

റിയാദ്: സഊദിയിൽ എഞ്ചിനീയറിങ്
മേഖലയിൽ 25 ശതമാനം സഊദിവൽക്കരണം നിർബന്ധമാക്കാനുള്ള തീരുമാനം ഈ മാസം മുതൽ നടപ്പിലാകുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സിവിൽ എഞ്ചിനീയർ, മെക്കാനിക്കൽ എഞ്ചിനീയർ, സർവേ എഞ്ചിനീയർ, ഇന്റീരിയർ ഡിസൈൻ എഞ്ചിനീയർ, ടൗൺ പ്ലാനിംഗ് എഞ്ചിനീയർ, ആർക്കിടെക്‌ട് എന്നീ പ്രൊഫഷനുകളാണ് സഊദിവൽക്കരണ തീരുമാനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇത്തരം എഞ്ചിനീയറിങ് പ്രൊഫഷനിൽ പെട്ട അഞ്ചും അതിൽ കൂടുതലും പേർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സഊദിവൽക്കരണ തീരുമാനം ബാധകമാണ്. ഈ മാസം 21 മുതൽ നിർബന്ധിത സ്വദേശി വത്കരണം പ്രാബല്യത്തിൽവരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ യുവതീയുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ മേഖലയിൽ 25 ശതമാനം സൗദിവൽക്കരണം നിർബന്ധമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചത്. ഇതനുസരിച്ച് എഞ്ചിനീയറിങ് മേഖലയിൽ സഊദിവൽക്കരണം പാലിക്കുന്നത് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയവും നിരീക്ഷിക്കും.

STORY HIGHLIGHTS:In Saudi Arabia, some areas will be repatriated from the 21st of this month.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker