സ്വര്‍ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് പരിധി 50,000 ആക്കിയേക്കും
കൊച്ചി: സ്വർണക്കള്ളക്കടത്ത് കുറയ്ക്കാനും കള്ളപ്പണം സ്വർണത്തിലൂടെ വെളുപ്പിക്കുന്നത് തടയാനും സ്വർണക്കച്ചവടത്തില്‍ കേന്ദ്രം കുരുക്കുമുറുക്കിയേക്കും.
കേന്ദ്രബജറ്റില്‍ ഇതുസംബന്ധിച്ച നിർദേശമുണ്ടാകുമെന്നാണ് സൂചന.
സ്വർണം വാങ്ങുമ്ബോള്‍ നിലവില്‍ രണ്ടുലക്ഷം രൂപവരെയുള്ള ഇടപാടുകള്‍ പണമായിത്തന്നെ നല്‍കാം. അതിന് മുകളിലേക്കുള്ളത് ബാങ്ക് ട്രാൻസ്ഫറോ ചെക്കോ ഡിജിറ്റല്‍ ഇടപാടുകളോ ആയിരിക്കണം. ഒപ്പം പാൻകാർഡും ഹാജരാക്കണം. ഈ പാൻകാർഡ് പരിധി 50,000 രൂപയാക്കി കുറച്ചേക്കും.
അങ്ങനെയെങ്കില്‍ ഒരു പവൻ വാങ്ങണമെങ്കില്‍പ്പോലും പാൻകാർഡും ഡിജിറ്റല്‍ ഇടപാടും നിർബന്ധമായേക്കും.രാജ്യത്തെ രണ്ടരലക്ഷത്തിലേറെയുള്ള ജൂവലറി വ്യവസായത്തെ മുഴുവനായും 2020 മുതല്‍ ധനകാര്യമന്ത്രാലയം കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പി.എം.എല്‍.എ.) പരിധിയിലാക്കിയിരുന്നു.
ഇതിനുപിന്നാലെ സ്വർണ-വജ്ര വ്യാപാരികള്‍ക്ക് മാർഗനിർദേശങ്ങളും പുറത്തിറക്കി. ഒറ്റത്തവണയായോ പലതവണകളായോ 10 ലക്ഷം രൂപവരെയോ അതിനുമുകളിലോ ഉള്ള എല്ലാ ഇടപാടുകളുടെയും രേഖ അഞ്ചുവർഷംവരെ വ്യാപാരികള്‍ സൂക്ഷിക്കണം. ഇടപാടുകള്‍ സംശയാസ്പദമെന്നു തോന്നിയാല്‍ ഫിനാൻഷ്യല്‍ ഇന്റലിജൻസ് യൂണിറ്റിനെ (എഫ്.ഐ.യു., ഇന്ത്യ) അറിയിക്കണം.
ഇതിനായി 500 കോടി രൂപയ്ക്കുമുകളില്‍ വിറ്റുവരവുള്ള വ്യാപാരസ്ഥാപനങ്ങള്‍ സ്വന്തംനിലയില്‍ നോഡല്‍ ഓഫീസറെ നിയമിക്കണം. ഇതിനുതാഴെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് ജൂവലറി അസോസിയേഷനുകള്‍ പൊതു നോഡല്‍ ഓഫീസറെ നിയമിക്കണം.
ഇവരിലൂടെ വേണം എഫ്.ഐ.യു.വിലേക്ക് വിവരങ്ങള്‍ കൈമാറേണ്ടത്.
STORY HIGHLIGHTS:PAN card limit to buy gold may be increased to 50,000