GulfSaudi

ജിദ്ദ ഫൈസലിയയിൽ ഉണ്ടായ കെട്ടിട ദുരന്തത്തിൽ അണ്ടർ സെക്രട്ടറിയടക്കം നാല് പേർ അറസ്റ്റിൽ.

ജിദ്ദ: ജിദ്ദ ഫൈസലിയയിൽ ഉണ്ടായ കെട്ടിട ദുരന്തത്തിൽ അണ്ടർ സെക്രട്ടറിയടക്കം നാല് പേർ അറസ്റ്റിൽ. സംഭവത്തിൽ ഏഴു പേർ മരണപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്‌ിരുന്നു. സംഭവത്തിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞ സാംസ്കാരിക മന്ത്രാലയ അണ്ടർ സെക്രട്ടറി അടക്കം നാലു പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഓവർസൈറ്റ് ആന്റ് ആന്റി- കറപ്ഷൻ അതോറിറ്റി അറിയിച്ചു.

മെയ് 30 ന് ആണ് ഉത്തര ജിദ്ദയിലെ ഫൈസലിയ
ഡിസ്ട്രിക്ടിൽ ബഹുനില റെസിഡൻഷ്യൽ കെട്ടിടം തകർന്ന് ദുരന്തമുണ്ടായത്. പ്രാഥമികാന്വേഷണത്തിൽ തന്നെ കെട്ടിട നിർമാണ ലൈസൻസ് നേടിയതിൽ അഴിമതി നടന്നതായി സൂചനകൾ ലഭിച്ചിരുന്നു.

മക്ക ഗവർണർ ഖാലിദ് അൽഫൈസൽ രാജകുമാരന്റെറെ നിർദേശാനുസരണം സംഭവത്തിൽ അന്വേഷണം നടത്താൻ രൂപീകരിച്ച സമിതിയുമായി ഏകോപനം നടത്തി അതോറിറ്റി നടത്തിയ വിശദമായ അന്വേഷണത്തിൽ കെട്ടിടത്തിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നതായി വ്യക്തമായിയിരുന്നു.

ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നിർമാണ ജോലികൾ നിർത്തിവെച്ച് നഗരസഭയെ സമീപിക്കാൻ കെട്ടിട ഉടമയും സാംസ്ക‌ാരിക മന്ത്രാലയ അണ്ടർ സെക്രട്ടറിയുമായ സഊദി പൗരൻ ഫറാസ് ഹാനി ജമാൽ അൽതുർക്കിക്ക് നഗരസഭ നോട്ടീസ് നൽകിയെങ്കിലും കെട്ടിട ഉടമ നിർമാണ ജോലികൾ നിർത്തിവെക്കുകയോ നഗരസഭയെ സമീപിക്കുകയോ ചെയ്തിരുന്നില്ല.

മാത്രമല്ല, കെട്ടിടത്തിൽ രണ്ടു നിലകളും ഏറ്റവും മുകളിൽ ടെറസ്സിൽ ചെറിയ അപാർട്ട്മെന്റും കൂടി കൂട്ടിച്ചേർക്കാൻ സഊദി പൗരൻ മാജിദ് മുഹമ്മദ് ജമീൽ ബശ്‌നാഖിന്റെ ഉടമസ്ഥതയിലുള്ള എൻജിനീയറിംഗ് കൺസൾട്ടൻസി ഓഫീസുമായി കെട്ടിട ഉടമയുടെ നിയമാനുസൃത പ്രതിനിധിയായ സഊദി പൗരൻ ഫഹദ് ഹുസൈൻ അലി സൻബഅ് കെട്ടിട നിർമാണ കരാർ ഏറ്റെടുത്ത യെമനി പൗരൻ മുഹമ്മദ് സാലിം അഹ്മദ് അൽഹുസൈസി വഴി ആശയവിനിമയം നടത്തിയെന്നും കണ്ടെത്തിയിരുന്നു.

കെട്ടിട ഉടമ തൻ്റെ നിയമാനുസൃത പ്രതിനിധി വഴി എൻജിനീയറിംഗ് ഓഫീസ് ജീവനക്കാരന് 50,000 റിയാൽ കൈക്കൂലിയും നൽകിയാണ് രേഖകൾ കൈവശപ്പെടുത്തിയിരുന്നത്. തുടർന്ന് കെട്ടിടത്തിൽ കരാറുകാരൻ മുകൾ നിലകൾ നിർമിക്കുകയായിരുന്നു. ഇത് ഫില്ലറുകൾക്ക് താങ്ങാനാകാത്തവിധം കെട്ടിടത്തിന്റെ ഭാരം വർധിപ്പിക്കുകയും ഇതിൻ്റെ ഫലമായി കെട്ടിടം തകരുകയുമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിയമ വിരുദ്ധമായി കെട്ടിട നിർമാണ ലൈസൻസ് ലഭിക്കാൻ 50,000 റിയാൽ കൈക്കൂലി നൽകിയതായി കെട്ടിട ഉടമ കൂടിയായ സാംസ്‌കാരിക മന്ത്രാലയ അണ്ടർ സെക്രട്ടറി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.



കേസുമായി ബന്ധപ്പെട്ട് കെട്ടിട ഉടമക്കു പുറമെ ഇദ്ദേഹത്തിന്റെ നിയമാനുസൃത പ്രതിനിധിയെയും എൻജിനീയറിംഗ് കൺസൾട്ടൻസി ഓഫീസ് ഉടമയെയും കരാറുകാരനായ യെമനിയെയും അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി. മൂന്നു ദിവസം നീണ്ട തിരച്ചിലുകളിലൂടെയും രക്ഷാപ്രവർത്തനത്തിലൂടെയുമാണ് കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന മൃതദേഹങ്ങളും പരിക്കേറ്റവരെയും സിവിൽ ഡിഫൻസിന് പുറത്തെടുക്കാൻ സാധിച്ചിരുന്നത്.

STORY HIGHLIGHTS:Four people, including the under secretary, were arrested in the building disaster in Jeddah Faisaliya.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker