ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ഒഴിയും. റായ്ബറേലി സീറ്റ് നിലനിര്‍ത്താന്‍ പ്രവര്‍ത്തക സമിതിയില്‍ ധാരണ. തീരുമാനം ഉടന്‍ കേരള നേതൃത്വത്തെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം പിന്നീട്. മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക.
പ്രിയങ്ക ഗാന്ധി കേരളത്തില്‍ മത്സരിക്കില്ല. കേരളത്തിലെ നേതാക്കളെ പരിഗണിക്കാന്‍ സാധ്യത. രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും. വയനാട്ടിലും റായ്ബറേലിയിലും ജയിച്ചതോടെ, രാഹുല്‍ ഗാന്ധി ഏതു മണ്ഡലം നിലനിര്‍ത്തുമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ ചൂടുപിടിച്ചിരുന്നു.
രാഹുല്‍ ഒരുകാരണവശാലും റായ്ബറേലി വിടില്ലെന്ന് അവിടത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ പൊതുവികാരം രാഹുല്‍ ഗാന്ധിയെ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അമേഠി, റായ്ബറേലി എന്നിവിടങ്ങളിലൊന്നില്‍ ഗാന്ധി കുടുംബാംഗമില്ലാത്ത സ്ഥിതി സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ റായ്ബറേലി രാഹുല്‍ നിലനിര്‍ത്തണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം.
STORY HIGHLIGHTS:Rae Bareli seat will be retained; Rahul Gandhi will vacate Wayanad