Health

സൂചി വിഴുങ്ങി 14കാരി കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് ഡോക്‌ടർമാർ

സൂചി വിഴുങ്ങി 14കാരി; കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് ഡോക്ടർമാർ – വിഡിയോ കാണാം

തഞ്ചാവൂർ: 14 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് നാല് സെൻൻ്റീമീറ്റർ നീളമുള്ള സൂചി മൂന്നര മിനിറ്റിനുള്ളിൽ കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർമാർ. വസ്ത്രം ധരിക്കുന്നതിനിടെ പെൺകുട്ടി അബദ്ധത്തിൽ സൂചി വിഴുങ്ങുകയായിരുന്നു. നൂതനമായ ബ്രോങ്കോസ്കോപ്പി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡോക്ട‌ർമാർ സൂചി പുറത്തെടുത്തത്. ആധുനിക ആരോഗ്യ സംരക്ഷണത്തിൽ ഉപയോഗിക്കുന്ന മെഡിക്കൽ സാങ്കേതിക വിദ്യകളുടെ കൃത്യത വ്യക്തമാക്കുന്നതിനായി നടപതിക്രമം വിഡിയോയായി ചിത്രീകരിച്ചു.

എന്താണ് ബ്രോങ്കോസ്കോപ്പി

രോഗനിർണയത്തിനും ചികിത്സാ ആവശ്യങ്ങൾക്കുമായി ശ്വാസനാളത്തിൻ്റെ ഉൾഭാഗം ദൃശ്യവൽക്കരിക്കുന്ന എൻഡോസ്കോപ്പിക് സാങ്കേതികതയാണ് ബ്രോങ്കോസ്കോപ്പി. ഒരു ഉപകരണം (ബ്രോങ്കോസ്കോപ്പ്) സാധാരണയായി മൂക്കിലൂടെയോ വായിലൂടെയോ ശ്വാസനാളത്തിലേക്ക് ഇറക്കിയാണ് പരിശോധന. ചില ശ്വാസകോശ രോഗങ്ങളുടെ കണ്ടെത്തൽ, നിരീക്ഷണം, ചികിത്സ എന്നിവയിൽ ബ്രോങ്കോസ്കോപ്പി പ്രധാന പങ്ക് വഹിക്കുന്നു.

STORY HIGHLIGHTS:14-year-old swallows needle;  Doctors take it out without using a knife – watch the video

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker