ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട്
ശശി തരൂർ എം.പിയുടെ പി.എ. അറസ്റ്റിൽ. 500 ഗ്രാം സ്വർണവുമായാണ് ശശി തരൂരിന്റെ പി.എ. ശിവകുമാർ പ്രസാദും കൂട്ടാളിയും പിടിയിലായത്. ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്നെത്തിയ ആളുടെ പക്കൽനിന്ന് സ്വർണം സ്വീകരിക്കുന്നതിനിടെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദുബൈയിൽനിന്ന് എത്തിയ യാത്രക്കാരനെ സ്വീകരിക്കാനാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. എയർഡ്രോം എൻട്രി പെർമിറ്റ് കാർഡ് ഉപയോഗിച്ചാണ് ഇയാൾ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിച്ചതെന്ന് കസ്റ്റംസ് പറഞ്ഞതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു.
STORY HIGHLIGHTS:In relation to gold smuggling
Shashi Tharoor MP’s PA Arrested.
On the basis of suspicion, officers of Customs at IGI Airport, New Delhi have booked a case of smuggling of gold against an Indian national who arrived at IGI Airport from Bangkok by flight TG-323 on 29/05/2024: Custom statement on Shashi Tharoor assistant https://t.co/JlH6KH7ge8 pic.twitter.com/nXQwLWiTJj
— IANS (@ians_india) May 30, 2024