കണ്ണൂർ: വേനൽമഴ മാറി നിൽക്കുന്നത് വടക്കൻ കേരളത്തിൽ വരൾച്ച ഭീഷണി ഉയർത്തുന്നു. മധ്യ-തെക്കൻ കേരളത്തിൽ ഭേദപ്പെട്ട മഴ കിട്ടുമ്പോൾ കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വേനൽ മഴയിൽ വലിയ കുറവാണ് ഉണ്ടായത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ശരാശരി പെയ്യേണ്ട മഴയെക്കാൾ 90 ശതമാനത്തിൽ അധികം കുറവാണ് ഈ ജില്ലകളിൽ കേന്ദ്ര കാലവസ്ഥ വകുപ്പ് രേഖപ്പെടുത്തിയത്.
57.3 മില്ലി മീറ്റർ പെയ്യേണ്ട കാസർകോട്ട് 3.6 മില്ലി മീറ്റർ മാത്രം. 94 ശതമാനം കുറവാണ് ഇവിടെ. കണ്ണൂരിൽ 62.5 പെയ്യേണ്ടിടത്ത് 5.9 മില്ലി മീറ്റർ. 91 ശതമാനം കുറവ്. കോഴിക്കോട് 4.7 മില്ലി മീറ്ററാണ് ഇതുവരെ പെയ്ത മഴ. 97.3 മില്ലി മീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഇത്. 95 ശതമാനം കുറവാണ്. 136.3 മില്ലി മീറ്റർ പെയ്യേണ്ടിടത്ത് 51.8 മില്ലി മീറ്റർ മാത്രമാണ് കേരളത്തിൽ ഇതുവരെ പെയ്ത മഴയുടെ കണക്ക്.
STORY HIGHLIGHTS:Will Kerala face severe drought?; Only 35 percent water in Idukki Dam